HOME
DETAILS

സഊദി പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ വര്‍ധന; എട്ടുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 4 വയസ്സ്

  
Shaheer
April 08 2025 | 17:04 PM

Average life expectancy of Saudi citizens increases by 4 years in eight years

റിയാദ്: എട്ടുവര്‍ഷം കൊണ്ട് സഊദിയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 4 വയസ്സതായി റിപ്പോര്‍ട്ട്. 2016ല്‍ 74 വയസ്സായിരുന്നത് 2024 ആയപ്പോഴേക്കും 78.8 വയസ്സായി വര്‍ധിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സഊദി ഇക്കാര്യം വ്യക്തമാക്കിയത്. 

'ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍' എന്ന പ്രമേയത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല ക്ഷേമം ഉറപ്പാക്കുന്നതിന് പ്രാരംഭ ഘട്ടത്തില്‍ തന്നെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. 

സഊദി വിഷന്‍ 2030ന്റെ പ്രധാന സ്തംഭമായ ആരോഗ്യ മേഖല, പരിവര്‍ത്തന പരിപാടിയുടെ തുടര്‍ച്ചയായ വിജയമാണ് ഈ നാഴികക്കല്ലിന് കാരണമെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുക, മെച്ചപ്പെട്ട ആരോഗ്യവും ദീര്‍ഘായുസ്സുമുള്ള ഊര്‍ജ്ജസ്വലമായ ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കുക എന്നിവയിലാണ് ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ദേശീയ കാമ്പയിനുകള്‍, ദൈനംദിന ആരോഗ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമാണ്. 

ഈ സംരംഭങ്ങള്‍ കാരണമായി രാജ്യം പൊതുജനാരോഗ്യ സൂചകങ്ങളില്‍ വ്യക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൂടാതെ 2030 ആകുമ്പോഴേക്കും ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷമായി ഉയര്‍ത്തുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച്, വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നതിനും മികച്ച ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുമായി ഹൈഡ്രജനേറ്റഡ് എണ്ണകള്‍ നിരോധിക്കുക, ഭക്ഷണങ്ങളില്‍ ഉപ്പ് കുറയ്ക്കുക, ഭക്ഷ്യ ഉല്‍പന്നങ്ങളിലും റെസ്റ്റോറന്റുകളിലും കലോറി ലേബലിംഗ് നിര്‍ബന്ധമാക്കുക തുടങ്ങിയ സുപ്രധാന പോഷകാഹാര, ആരോഗ്യ നയങ്ങള്‍ മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.

Between 2016 and 2024, Saudi Arabia's average life expectancy increased from 74 years to 78.8 years, marking a 4.8-year rise. This improvement is attributed to the Ministry of Health's initiatives, such as promoting healthier lifestyles and enhancing healthcare services. The Kingdom aims to further increase life expectancy to 80 years by 2030 as part of its Vision 2030 objectives. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  7 days ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  7 days ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  7 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  7 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  7 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  7 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  7 days ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  8 days ago