
'മതിയായ ആലോചനയില്ലാതെ പിന്തുണച്ചു, ക്രിസ്ത്യന്‍ താല്‍പ്പര്യങ്ങളെയും ഹനിക്കും'; വഖ്ഫ് നിയമത്തില്‍ സഭാ നേതൃത്വത്തിനെതിരേ തുറന്ന കത്തെഴുതി മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: മുസ് ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ വഴിയൊരുക്കുന്നവിധത്തില്‍ വഖ്ഫ് നിയമം ഭേദഗതിചെയ്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സി(സി.ബി.സി.ഐ)നെതിരേ തുറന്ന കത്തെഴുതി ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍. വഖ്ഫ് നിയമത്തെ പിന്തുണച്ച സി.ബി.സി.ഐയുടെ നടപടി പരിഷ്കരണത്തിന്റെ മറവില്‍ ഭരണകൂടത്തിന് കടന്നുകയറാന്‍ അവസരംനല്‍കുമെന്ന് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ ചൂണ്ടിക്കാട്ടി. സഭയുടെ നിലപാടില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അത് പുനപ്പരിശോധിക്കണമെന്നും ചൊവ്വാഴ്ച ഇറക്കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
വിവിധ ഘടകങ്ങളുള്ളതും തികച്ചും പ്രാദേശികവുമായ സംഭവമാണ് മുനമ്പത്തേതെന്നും അതിന്റെ പേരില്‍ ദേശീയതലത്തിലുള്ള ഒരു നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുനമ്പത്തെ നൂറുകണക്കിന് പേരുടെ ആശങ്ക വലിയ വിഷയം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരുമതവിഭാഗത്തിന്റെ സ്വത്തുക്കളെയാകെ ബാധിക്കുന്ന വിധത്തിലുള്ള നിയമംകൊണ്ടുവരാനുള്ള നീക്കത്തെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. മുനമ്പത്തേത് ഇതിനകം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്ന കാര്യവും രണ്ടുപേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.
നിയമനിര്‍മ്മാണത്തിനെതിരേ വിവിധ രാഷ്ട്രീയപാര്ട്ടികളില്നിന്നുള്പ്പെടെ ഉയര്‍ന്ന ആശങ്കയും എതിര്‍പ്പും പരിഗണിക്കണമായിരുന്നു. ഒരു മതന്യൂനപക്ഷത്തിന്റെ സ്ഥാപനപരമായ കാര്യങ്ങളുടെ സ്വയംഭരണത്തെ പുതിയ നിയമം ലംഘിക്കുന്നുവെന്നത് തികച്ചും ആശങ്കയ്ക്ക് വകയുണ്ട്. അടിയന്തരമോ പ്രാദേശികമോ ആയ ഉത്കണ്ഠകളാല്‍ രൂപപ്പെടുന്ന പ്രതികരണങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാല താല്‍പ്പര്യങ്ങളെയും ഹനിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തിരിച്ചറിയണമെന്ന് കത്ത് ഓര്‍മിപ്പിച്ചു. മുസ്ലിംകളുടെ കാര്യത്തില്‍ ഭരണകൂട ഇടപെടല്‍ സാധ്യമാക്കുന്ന നടപടിയെ പിന്തുണയ്ക്കുന്നത്, ഭാവിയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും സമാന കടന്നുകയറ്റത്തിന് വഴിയൊരുക്കും. സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ തന്നെ ഭരണകൂടത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കും വിധേയമാകുന്ന സന്ദര്‍ഭമാണിത്. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വിവേചനവും കൂടിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. ഇത്തരമൊരുഘട്ടത്തില്‍ ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും വിശാലമായ തത്വങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാം ജാഗ്രത പാലിക്കണം. പൗരന്മാരെന്ന നിലയില്‍, എല്ലാ മത സമൂഹങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സ്വാതന്ത്ര്യത്തിന് ഭീഷണിനേരിടുന്ന വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും നമ്മുടെ ഭരണഘടനാപരമായ കടമയാണ്. വഖ്ഫ് ഭേഗതി പോലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങളില്‍ പൊതു പ്രസ്താവനകള്‍ പുറപ്പെടുവിക്കുംമുമ്പ് സി.ബി.സി.ഐ ആഴത്തിലുള്ള കൂടിയാലോചനയില്‍ ഏര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്ത് ചൂണ്ടിക്കാട്ടി.
അഡ്വ. സൂസന് എബ്രഹാം (മനുഷ്യാവകാശ പ്രവര്‍ത്തക), അലന് ബ്രൂക്സ് (അസമിലെ ന്യൂനപക്ഷ കമ്മിഷന് മുന്‍ ചെയര്‍പേഴ്സണ്‍), ജോണ്‍ ദയാല്‍ (ദേശീയോദ്ഗ്രഥനസമിതി മുന്‍ അംഗം), ബ്രിനെല്‍ ഡിസൂസ (അക്കാദമിക് വിദഗ്ധന്‍),
ഡൊറോത്തി ഫെര്‍ണാണ്ടസ് (ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റിസ് & പീസ് മുന്‍ ദേശീയ കണ്‍വീനര്‍), വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് (ഡയറക്ടര്‍, നോര്‍ത്ത് ഈസ്റ്റേണ്‍ സോഷ്യല്‍ റിസര്‍ച്ച് സെന്റര്‍ ഗുവാഹത്തി), ആസ്ട്രിഡ് ലോബോ ഗാജിവാല (സെക്രട്ടറി, എക്ലേസിയ ഓഫ് വിമന്‍ ഇന്‍ ഏഷ്യ), ഫ്രേസര്‍ മസ്കരേനസ് (മുന്‍ പ്രിന്‍സിപ്പല്‍, സെന്റ് സേവ്യേഴ്സ് കോളേജ് മുംബൈ), എ.സി മൈക്കല്‍ (മുന്‍ അംഗം ഡല്‍ഹി ന്യൂനപക്ഷകമ്മിഷന്), സിസ്റ്റര്‍ എല്‍സ മുട്ടത്ത് (സി.ആര്.ഐ. ദേശീയ സെക്രട്ടറി), പ്രകാശ് ലൂയിസ് (പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ റൂറല്‍ അവേക്കണിംഗ് & മെലുക്കോ ആന്ധ്രപ്രദേശ്), സെഡ്രിക് പ്രകാശ് (ആക്ടിവിസ്റ്റ്, അഹമ്മദാബാദ്), സിസ്റ്റര്‍ ലിസ പൈറസ് (ഗോവ) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്.
A group of senior leaders written an open letter against CBCI over support of Waqf Act
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുപ്രസിദ്ധമായ സെബ്രനിക്ക വംശഹത്യക്ക് 30 ആണ്ട്
International
• 7 hours ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 8 hours ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 8 hours ago
ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 8 hours ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 8 hours ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 8 hours ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 8 hours ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 8 hours ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 16 hours ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 16 hours ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 17 hours ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 17 hours ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 17 hours ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 17 hours ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 19 hours ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 19 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 19 hours ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 20 hours ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 18 hours ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 18 hours ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 18 hours ago