
കുടുംബം വിദേശത്താണെങ്കിലും സഊദി പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാം; പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നേരിട്ട് വരേണ്ടതുമില്ല; അറിഞ്ഞിരിക്കാം പുതിയ മാറ്റം | Saudi Iqama Renewal

റിയാദ്: കുടുംബാംഗങ്ങള്‍ വിദേശത്താണെങ്കില്‍ പോലും സഊദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് അവിടെയിരുന്ന് ഇഖാമ പുതുക്കാവുന്ന വിധത്തില്‍ നിയമപരിഷ്‌കാരം. കുടുംബനാഥന്‍ രാജ്യത്ത് തന്നെ തുടരുകയാണെങ്കില്‍ ആശ്രിതരില്‍ ഒരാള്‍ അല്ലെങ്കില്‍ പങ്കാളികളോ നിലവില്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പോലും താമസക്കാര്‍ക്ക് അവരുടെ 'ഇഖാമ' (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ പുതിയ നയം പ്രഖ്യാപിച്ചതായി സഊദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (Saudi Arabia’s General Directorate of Passports) അറിയിച്ചു. കുടുംബാംഗങ്ങളില്‍ ഒരാള്‍ വിദേശത്തായതിനാല്‍ ഇഖാണ അപ്‌ഡേറ്റ്/റിഫ്രഷ് ചെയ്യുന്നതില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ ആവശ്യാര്‍ഥം സഊദി അറേബ്യയുടെ പുറത്ത് പോകുന്ന കുട്ടികള്‍, രോഗിയായ കുടുംബാംഗങ്ങളെ പരിചരിക്കാനായി രക്ഷിതാക്കളില്‍ ഒരാള്‍ കൂടെ പോകുന്നത്, വിദേശത്ത് കുടുംബത്തിന് അടിയന്തരഘട്ടത്തില്‍ പോകേണ്ട സാഹചര്യം തുടങ്ങിയ അവസരങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന്നാന് ഇത്തരമൊരു പരിഷ്‌കരണം. നേരത്തെ സഊദിയില്‍വച്ച് ഇഖാമ പുതുക്കുന്ന സമയത്ത് എല്ലാ കുടുംബാംഗങ്ങളും രാജ്യത്ത് ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം. സഊദിയിലെ പ്രവാസിയുടെ കുടുംബത്തിലെ മക്കളോ അല്ലെങ്കില്‍ പങ്കാളിയോ ഏതെങ്കിലും ആവശ്യത്തിന് നാട്ടിലോ മറ്റോ പുറത്തുപോയാല്‍ ഇഖാമ പുതുക്കാന്‍ കഴിയുമായിരുന്നില്ല. ഇത് ഇഖാമ കാലഹരണപ്പെടാന്‍ കാരണമാകുമായിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഖാമ പുതുക്കല്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ സഊദി അറേബ്യയില്‍ കുടുംബനാഥന്റെ സാന്നിധ്യം മതി. ഒരു അംഗം വിദേശത്താണെങ്കില്‍ പോലും കുടുംബങ്ങള്‍ക്ക് അവരുടെ നിയമപരമായ പദവി നിലനിര്‍ത്താനും അവശ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാനും കഴിയും.
രാജ്യത്തിന് പുറത്തുള്ള കുടുംബാംഗങ്ങള്‍ക്കുള്ള എക്‌സിറ്റ്, റീഎന്‍ട്രി വിസകളുടെ വിപുലീകരണം ഇപ്പോള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് ആണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇക്കാരണത്താല്‍ 'SADAD', 'Absher' പ്ലാറ്റ്‌ഫോമുകളിലൂടെ ഇഖാമ പുതുക്കാന്‍ കഴിയും. പാസ്‌പോര്‍ട്ട് ഓഫിസുകളിലേക്ക് അപേക്ഷകര്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ എക്‌സിറ്റ്, റീഎന്‍ട്രി വിസകള്‍ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 സഊദി റിയാലാണ്. ഇഖാമ, ഫൈനല്‍ എക്‌സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് യഥാക്രമം 51.75 റിയാലും 70 റിയാലുമാണ്. ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലുമാണ്.
Under the new guidelines, the presence of the expatriate in Saudi Arabia is sufficient to proceed with the Iqama renewal process. Families can maintain their legal status and continue to receive essential services even if one member is abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• a day ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• a day ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• a day ago
ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി
International
• a day ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• a day ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• a day ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• a day ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• a day ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• a day ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• a day ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• a day ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• a day ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• a day ago
ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• a day ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• a day ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്
Saudi-arabia
• a day ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• a day ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• a day ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• a day ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• a day ago