HOME
DETAILS

ബ്രസീലിന് വമ്പൻ ജയം; ഇഞ്ചുറി ടൈമിൽ അമേരിക്കയെ ഞെട്ടിച്ച് കാനറിപ്പട

  
April 09 2025 | 05:04 AM

Brazil beats USA 2-1 in thrilling womens friendly match

കാലിഫോർണിയ: വിമൺസ് ഫ്രണ്ട്ലി മത്സരത്തിൽ ബ്രസീലിന് ആവേശകരമായ വിജയം. യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കാനറി പട തകർത്തുവിട്ടത്. അമേരിക്കയുടെ ഹോം ഗ്രൗണ്ടായ കാലിഫോർണിയയിലെ  പേ പാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിൽ ആണ് ഹോം ടീം അണിനിരന്നത്. 3-4-1-2 എന്ന ഫോർമേഷനിൽ ആണ് ബ്രസീൽ കളത്തിൽ ഇറങ്ങിയത്.  

മത്സരം തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ തന്നെ അമേരിക്ക ബ്രസീലിനെ ഞെട്ടിക്കുകയായിരുന്നു. കാതറീന മക്കാരിയോയിലൂടെയാണ് യുഎസ്എ ആദ്യം ലീഡ് നേടിയത്. 24ാം മിനിറ്റിൽ കെറോലിനിലൂടെ ബ്രസീൽ മറുപടി ഗോൾ നേടുകയായിരുന്നു. ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോൾ ഇരു ടീമുകളും വീതം നേടി കൊണ്ട് തുല്യത പാലിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ നിമിഷത്തിൽ ആയിരുന്നു ബ്രസീലിന്റെ വിജയഗോൾ പിറന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ബ്രസീൽ വിജയം സ്വന്തമാക്കിയത്. അമാണ്ട ഗുട്ടിയേഴ്സാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. 

മത്സരത്തിൽ ബോൾ പൊസഷനിൽ ബ്രസീൽ ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്. 58 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ബ്രസീൽ 19 ഷോട്ടുകൾ ആണ് യുഎസ്എയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ ഏഴ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 18 ഷോട്ടുകൾ ബ്രസീലിന്റെ പോസ്റ്റിലേക്ക് എതിർത്ത അമേരിക്കയ്ക്ക് അഞ്ച് ഷോട്ടുകൾ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചുള്ളൂ.

Brazil beats USA 2-1 in thrilling womens friendly match



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  21 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  21 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago