HOME
DETAILS

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കണ്ട് ഷെയ്ഖ് ഹംദാന്‍; ദുബൈ കിരീടാവകാശിക്ക് ജേഴ്‌സി സമ്മാനിച്ച് ഹിറ്റ് മാന്‍

  
Shaheer
April 09 2025 | 13:04 PM

Sheikh Hamdan meets Indian cricketers Hitman presents jersey to Dubai Crown Prince

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥനുമായും കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുംബൈയില്‍ വെച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ഇന്ത്യയില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്.

കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ഷെയ്ഖ് ഹംദാന്‍, ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

'ദുബൈ' എന്ന് എഴുതിയ ഇന്ത്യന്‍ ടീം ജേഴ്സിയില്‍ ഒപ്പിട്ട ഷെയ്ഖ് ഹംദാന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ജേഴ്സി പിടിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യാനും മറന്നില്ല.

'ടീം ഇന്ത്യ കേ സാത്ത് ഏക് യാദ്ഗാര്‍ മുലകാത്ത്' എന്ന ഹിന്ദി അടിക്കുറിപ്പോടെ ഷെയ്ഖ് ഹംദാന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കിട്ടു. പോസ്റ്റ് പെട്ടെന്നാണ് വൈറലായത്.

Dubai Crown Prince Sheikh Hamdan met with Indian cricketers in a warm gesture of sports diplomacy. Star batsman Rohit Sharma, known as 'Hitman', presented a signed jersey to the UAE royal during the meet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  4 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  4 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  4 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  4 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  4 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  4 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  4 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  4 days ago