HOME
DETAILS

റൊണാൾഡോയല്ല! ചരിത്രത്തിലെ മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: മുൻ അർജന്റൈൻ താരം

  
April 11, 2025 | 8:01 AM


അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ അർജന്റൈൻ താരം മാക്‌സി റോഡ്രിഗസ്. മെസി വിരമിച്ചാൽ ഇതുപോലൊരു താരം ഇനി ഫുട്ബോളിൽ ഉണ്ടാകില്ലെന്നാണ് മാക്‌സി റോഡ്രിഗസ് പറഞ്ഞത്.

''എന്താണ് സംഭവിക്കുകയെന്നോ പത്താം നമ്പർ ഏത് താരം ധരിക്കുമെന്നോ ഇപ്പോൾ പറയുക വളരെ ബുദ്ധിമുട്ടാണ്. പുതിയ താരങ്ങൾ ഉയർന്നുവന്നേക്കാം പക്ഷെ അത് ലിയോയെ പോലെയാകില്ല. മാത്രമല്ല അദ്ദേഹത്തിന് ശേഷം വരുന്ന താരങ്ങളിൽ അത്ര സമ്മർദ്ദം ചെലുത്താനും സാധിക്കില്ല. മെസിയും മറഡോണയും ചെയ്ത കാര്യങ്ങൾ ഇനി ഒരിക്കലും കളിക്കളത്തിൽ കാണാൻ സാധിക്കില്ല. അവർ ചരിത്രത്തിൽ ഏറ്റവും മികച്ച താരങ്ങളാണ്. വർഷങ്ങളോളം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടർന്നു. ഇന്ന് ഇന്റർ മയാമിയുടെ ജേഴ്സിയിൽ അദ്ദേഹം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദേശീയ ടീമിനൊപ്പം അദ്ദേഹം ഇപ്പോഴും കളിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്'' മാക്‌സി റോഡ്രിഗസ്

നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്റർ മയാമി മുന്നേറിയിരുന്നു. ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ലോസ് എയ്ഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്റർ മയാമി സെമിഫൈനൽ യോഗ്യത നേടിയത് ഇരു പാദങ്ങളിലുമായി 3-2 എന്ന അഗ്രഗേറ്റ് സ്കോറിലാണ് ഇന്റർ മയാമി സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഇരട്ട ഗോൾ നെടിയായിരുന്നു മെസി തിളങ്ങിയിരുന്നത്. 

പരുക്കിൽ നിന്നും മുക്തി നേടി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മെസി ഓരോ മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ ആണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ മെസിക്ക് പരുക്ക് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ അർജന്റീനക്കൊപ്പം മാർച്ച് മാസത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാനും മെസിക്ക് സാധിച്ചിരുന്നില്ല. അമേരിക്കൻ ക്ലബ്ബിനുവേണ്ടി അവസാന ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

Former Argentina player Maxi Rodriguez says Diego Maradona and Lionel Messi are the best players in football history



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago