HOME
DETAILS

മീററ്റിലെ മെര്‍ച്ചന്റ് നേവി ഓഫീസറുടെ കൊലപാതകം; സൗരഭിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ മുസ്‌കാന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പൊലിസ്

  
April 12 2025 | 01:04 AM

Murder of Merchant Navy Officer in Meerut Police Say Muskan Was 7 weeks Pregnant During Saurabhs Killing

മീററ്റ്: ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു മെര്‍ച്ചന്റ് നേവി ഓഫീസര്‍ സൗരഭ് രാജ്പുത്തിന്റെ കൊലപാതകം. കേസില്‍ പ്രതിയായ സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ ഗര്‍ഭിണിയാണെന്ന് പൊലിസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാമുകന്‍ സാഹിലിനൊപ്പം ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഭ്രൂണത്തിന് ഏഴ് ആഴ്ചയോളം പ്രായമുണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.

അറസ്റ്റിനു ശേഷം ജയിലില്‍ എത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മുസ്‌കാന്‍ ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. കാമുകന്‍ സാഹിലില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതായി യുവതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല ചെയ്തത്. ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കിയ സൗരഭിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം കണങ്ങളാക്കി വെട്ടിനുറുക്കി വീപ്പക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഗര്‍ഭിണികളായ തടവുകാര്‍ക്കുള്ള പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി മുസ്‌കാന് വൈദ്യസഹായം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികളായ തടവുകാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യുവതിക്ക് ചികിത്സയും പരിചരണവും നല്‍കും. 

വെള്ളിയാഴ്ച രാവിലെ 11:45 ഓടെയാണ് പൊലിസ് സംഘവും ഒരു ഫാര്‍മസിസ്റ്റും ചേര്‍ന്ന് മുസ്‌കാനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1:30 ഓടെ അവര്‍ ജയിലിലേക്ക് മടങ്ങി. ഇതുവരെ കുടുംബാംഗങ്ങളാരും യുവതിയെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭര്‍ത്താവ് സൗരഭ് രജുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഹിമാചല്‍ പ്രദേശിലേക്ക് വിനോദ യാത്രയും നടത്തിയിരുന്നു. പിന്നീടാണ് ഇരുവരെയും പൊലിസ് അറസ്റ്റു ചെയ്തത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago