HOME
DETAILS

കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പിഎംശ്രീയിൽ ഒപ്പുവെച്ചില്ല, നഷ്ടമായത് 794 കോടിയുടെ ധനസഹായം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

  
Sudev
April 12 2025 | 02:04 AM

Central Education Scheme does not sign PMShri loses Rs 794 crore in funding Students in crisis

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പി.എം ശ്രീ' സംസ്ഥാനത്ത് നടപ്പാക്കാനുള്ള  ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കാത്തതിനാൽ കേരളത്തിനുള്ള 794 കോടി രൂപയുടെ ധനസഹായം കേന്ദ്രം തടഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ യാത്രാ സൗകര്യം മുതൽ സൗജന്യയൂനിഫോം വരെയുള്ള പദ്ധതിക്ക് വിനിയോഗിക്കേണ്ട തുകയാണ് കേന്ദ്രം തടഞ്ഞത്. സി.പി.ഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പി.എം ശ്രീ പദ്ധതി ഉപേക്ഷിച്ചത്.

കേന്ദ്ര ഫണ്ട് ലഭിക്കാൻ 'പി.എം ശ്രീയിൽ' ഒപ്പിടാൻ കേരളം തീരുമാനമറിയിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പി.എം ശ്രീയിൽ ഒപ്പിടാനുള്ള തീരുമാനമെടുക്കാനുള്ള ഫയൽ എത്തിച്ചെങ്കിലും സി.പി.ഐ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ കൂടുതൽ ചർച്ചകൾക്കായി ഫയൽ മാറ്റിവയ്ക്കുകയായിരുന്നു. 
സമഗ്രശിക്ഷാ അഭിയാൻ  വൻ പ്രതിസന്ധിയിലായതോടെയാണ് പി.എം ശ്രീ അംഗീകരിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്. പി.എം ശ്രീയിൽ കേരളം ഒപ്പിടാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷമായി സമഗ്രശിക്ഷാ അഭിയാന് കിട്ടേണ്ട 794.12 കോടി രൂപയാണ്  കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ 280.54 കോടിയും 2024-25 ൽ 513.54 കോടിയും നൽകിയില്ല. ഇതോടെ എസ്.എസ്.എ വഴി നടപ്പാക്കുന്ന പ്രധാന പദ്ധതികളാകെ അവതാളത്തിലായി.  

സൗജന്യ പാഠപുസ്തകം, യൂനിഫോം എന്നിവ നൽകാനാവാത്ത സ്ഥിതിയാണ്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, തിരുവനന്തപുരത്തു പോലും സ്‌കൂൾയൂനിഫോം പുതിയത് കിട്ടാത്തതിനെ തുടർന്ന് സ്‌കൂളിലെത്താത്തകുട്ടികളുണ്ട്. സ്‌കൂളുകൾ ഇക്കാര്യം എസ്.എസ്.എയെ അറിയിച്ചിട്ടുണ്ട്.  ആദിവാസി ഗ്രാമങ്ങളിൽ നിന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ വാഹന സൗകര്യം നൽകാനും വന്യമൃഗ ശല്യമുള്ളയിടത്ത് സുരക്ഷിതരായി എത്തിക്കാൻ സഹായിയെ ഒപ്പം കൊണ്ടുപോകാനും പദ്ധതികളുണ്ട്. പണമില്ലാത്തതിനാൽ ഇവയും മുടങ്ങി. ഇതിലും ദയനീയമാണ് പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ അവസ്ഥ. വീൽചെയർമുതൽ കണ്ണടവരെ ഇവർക്കിപ്പോൾ നൽകാനാവുന്നില്ല. 

ഒക്യുപേഷണൽ തെറാപ്പി, ഫസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും ഇല്ല. സാധാരണക്കാരായ വിദ്യാർഥികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് നയങ്ങളുടെ പേരിൽ വാശിപിടിക്കുന്നതിലൂടെ നഷ്ടമാകുന്നത്. അതേസമയം, അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും പരിഹാരമുണ്ടാക്കി ഫണ്ട് എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ മന്ത്രി. സി.പി.ഐയുമായി മന്ത്രിസഭാ യോഗത്തിനു മുമ്പ് തന്നെ സമവായമുണ്ടാക്കി ഈ മാസം തന്നെ പി.എം ശ്രീ കരാറിൽ ഒപ്പിട്ട് തടഞ്ഞുവച്ചിരിക്കുന്ന ഫണ്ട് എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

Central Education Scheme does not sign PMShri loses Rs 794 crore in funding Students in crisis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  3 days ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  3 days ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  3 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  3 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  3 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  3 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  3 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  3 days ago