HOME
DETAILS

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ്; പൊലീസ് അന്വേഷണത്തിൽ ഗുരുതര പിഴവുകൾ; കടുത്ത വിമർശനവുമായി കോടതി

  
April 13 2025 | 05:04 AM

Shine Tom Chacko Cocaine Case Court Slams Police Over Investigation Flaws

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ പൊലീസ് അന്വേഷണത്തിലെ ഗുരുതര പിഴവുകൾക്ക് കടുത്ത വിമർശനവുമായി കോടതി. കേസിൽ അന്വേഷണ നടപടികളിൽ അസാധാരണമായ വീഴ്ചകളുണ്ടായതായി എറണാകുളം വിജിലൻസ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ കൃത്യത പാലിക്കേണ്ടത് അത്യാവശ്യമായിട്ടും അതിൽ പൊലീസ് പരാജയപ്പെട്ടുവെന്നാണ് വിധിയിലെ പ്രധാന ചൂണ്ടിക്കാട്ടല്‍.

പൊലീസിന്റെ പ്രധാന വീഴ്ചകള്‍:

- പിടിച്ചെടുത്ത കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ സാംപിളുകളില്‍ ക്ളോറൈഡ് ഘടകം കൃത്യമായി വേർതിരിച്ച് പരിശോധിച്ചില്ല.

- രഹസ്യ വിവരം ലഭിച്ചതായുള്ള പൊലീസ് വാദം അവരുടെ സ്വന്തം പട്രോളിങ് സംഘത്താൽ തന്നെ തള്ളപ്പെട്ടതായി കോടതി വ്യക്തമാക്കി.

- സേര്‍ച്ച് മെമ്മോയില്‍ കണ്ടെടുത്ത വസ്തുക്കള്‍ രേഖപ്പെടുത്തിയിരുന്നില്ല.

- പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്ന ഗസറ്റഡ് ഓഫീസറല്ല.

- വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും നിയമപ്രകാരം ഇത് അനുസരിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

-ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് ആരാണ് തുറന്നതെന്നും ആദ്യം അകത്തേക്ക് കടന്നത് ആരാണെന്നതും ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല.

അന്വേഷണത്തില്‍ ഇത്രയധികം പിഴവുകള്‍ ഉണ്ടായിട്ടും അത് തിരുത്താന്‍ ശ്രമം നടത്തപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം അന്വേഷണങ്ങൾ നിയമപ്രക്രിയയുടെ വിശ്വസ്തയെ ബാധിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി

ഈ കേസിൽ ഷൈൻ ടോം ചാക്കോയും മറ്റ് പ്രതികളും 2024 ഫെബ്രുവരിലാണ് കുറ്റവിമുക്തരായത്. കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ പോലീസിന്റെ അന്വേഷണ മികവിനെച്ചൊല്ലിയുള്ള പൊതുചർച്ചകള്‍ക്ക് പുതിയ വികം നൽകുമെന്നാണ് കരുതുന്നത്.

Ernakulam court has strongly criticized the police over serious lapses in the investigation of the cocaine case involving actor Shine Tom Chacko. The court pointed out failures in following proper procedures, including improper forensic analysis, absence of proper documentation, and unauthorized personnel handling searches. The police also failed to test if the accused had consumed the drug. These flaws led to Shine Tom Chacko’s acquittal in February 2024.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  17 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  17 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  19 hours ago