HOME
DETAILS

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

  
Amjadhali
April 14 2025 | 13:04 PM

In Wayanad heavy rain and strong winds have caused the chicken farms sheets to blow away

വയനാട് ജില്ലയിൽ ശക്തമായ കാറ്റും, കനത്ത മഴയും വ്യാപക നാശനഷ്ടം വിതച്ചു. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച മഴയും കാറ്റും വീടുകൾക്കും കൃഷിയിടങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തി. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഒരു വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും പൂർണമായും തകർന്നു. നടവയലിൽ കനത്ത കാറ്റിൽ ഒരു കോഴി ഫാമിലെ ഷീറ്റുകൾ പറന്നുപോയതിനാൽ 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഫാം ഉടമ ജോബിഷ് പറയുന്നതനുസരിച്ച്, നഷ്ടം ഏഴ് ലക്ഷത്തിൽ കൂടുതലാണ്.

നിരവധി മരങ്ങൾ വീണതിനാൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ജില്ലാ ഭരണകൂടം അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

English Summary: Heavy rain and strong winds caused widespread damage in the Wayanad district, affecting areas like Kalpetta, Sulthan Bathery, and Mananthavady. Starting around 2 PM, the storm damaged houses, agricultural lands, and infrastructure. In Kenichira, a tree fell, destroying a house's roof and water tank. At Nadavayal, a poultry farm lost over 3,500 chicks when its sheets were blown away, with losses exceeding ₹7 lakh, according to the farm owner, Jobish



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  a day ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  a day ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  a day ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  a day ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  a day ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  a day ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  a day ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  a day ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  a day ago