HOME
DETAILS

ഹജ്ജ് പെര്‍മിറ്റുകള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി അറേബ്യ

  
Web Desk
April 15 2025 | 13:04 PM

Saudi Arabia Launches Tasreeh Unified Digital Platform for Hajj Permits

റിയാദ്: ഹജ്ജ് പെര്‍മിറ്റുകള്‍ക്കായി സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ്ഡിഎഐഎ) സഹകരിച്ച് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. 
'തസ്‌രീഹ്' എന്നാണ് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുന്ന പേര്.

ആഭ്യന്തര, അന്തര്‍ദേശീയ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ഔദ്യോഗിക അനുമതി നല്‍കും. നുസുക് പ്ലാറ്റ്ഫോം വഴി ഹജ്ജ്, ഉംറ മന്ത്രാലയവുമായുള്ള പൂര്‍ണ്ണ സാങ്കേതിക സംയോജനത്തിലൂടെ, വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ പെര്‍മിറ്റുള്ള വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് തസ്‌രീഹ് പ്ലാറ്റ്ഫോം ഉറപ്പാക്കും.

തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, അവരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവരുടെ പ്രവേശനം സുഗമമാക്കുന്നതിനാണ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകോപനവും നിര്‍വ്വഹണവും കാര്യക്ഷമമാക്കിക്കൊണ്ട് തവക്കല്‍ന ആപ്ലിക്കേഷന്‍ വഴി എല്ലാ പെര്‍മിറ്റുകളും കാണാനും പരിശോധിക്കാനും കഴിയും.

പ്രധാനപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരിച്ച് എസ്ഡിഎഐഎ വികസിപ്പിച്ചെടുത്ത തസ്‌രീഹ്, വിവിധ ഏജന്‍സികള്‍ക്കിടയിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സഊദി വിഷന്‍ 2030 ന് കീഴിലുള്ള പ്രധാന സംരംഭമായ ദോയോഫ് അല്‍ റഹ്‌മാന്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

മക്കയിലെ പ്രവേശന കവാടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ സ്വയം വായിക്കാനും പരിശോധിക്കാനും പ്രാപ്തമാക്കുന്ന മൈദാന്‍ ആപ്ലിക്കേഷനുമായുള്ള സഹകരണമാണ് പ്ലാറ്റ്ഫോമിലെ മറ്റൊരു പ്രധാന സവിശേഷത. 

Saudi Arabia has introduced the Tasreeh platform, a unified digital system for issuing Hajj permits to pilgrims, workers, and volunteers. Integrated with the Nusuk platform, it streamlines access to Makkah and the holy sites, enhancing the pilgrimage experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago