HOME
DETAILS

സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai

  
നിസാം കെ. അബ്ദുല്ല
April 16 2025 | 03:04 AM

There is no relief money or food coupons announced by the government Disaster victims say officials avoid them when approached

മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ദിനേന 300 രൂപയെന്ന ആശ്വാസധനവും ഓരോമാസവും നൽകുമെന്ന് പറഞ്ഞ ഫുഡ് കൂപ്പണും ലഭിക്കുന്നില്ല. ആദ്യ രണ്ട് മാസം മാത്രമാണ് ആശ്വാസധനമായ 9,000 രൂപ അതിജീവിതർക്ക് ലഭിച്ചത്. ഒമ്പത് മാസം ഇതു നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. 


ആശ്വാസധനത്തിനായി സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപമുണ്ട്. മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് കൂപ്പൺ ഒരു വർഷത്തേക്ക് നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഒരു മാസം മാത്രമാണ് അതിജീവിതർക്ക് കൂപ്പൺ ലഭിച്ചത്. 
ചെറിയ പെരുന്നാൾ, വിഷു, ഈസ്റ്റർ എല്ലാം ഒന്നിച്ചെത്തിയിട്ടും കുടുംബങ്ങൾക്ക് ഫുഡ് കൂപ്പൺ ലഭിച്ചിട്ടില്ല. ഇതിന് പുറമെയാണ് ദുരന്തബാധിതർക്ക് വിതരണം ചെയ്യാനായെത്തിച്ച ഭക്ഷ്യ വസ്തുക്കൾ നൽകാതെ പൂഴ്ത്തിവച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ അരി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം മാത്രം വിതരണം പുനരാരംഭിച്ചാൽ മതിയെന്ന് അഞ്ചുമാസം മുമ്പ് ജില്ലാ കലക്ടർ ഡി.ആർ മേഖശ്രീ നിർദേശം നൽകിയിരുന്നു. 

എന്നാൽ, ഇതുവരെ പരിശോധന നടക്കുകയോ വിതരണം പുനരാരംഭിക്കുകയോ ചെയ്തിട്ടില്ല. ഇവ ശേഖരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. നിലവിൽ പല കുടുംബങ്ങളുടെയും ജീവിതം ദുരിതപൂർണമാണ്. സർക്കാർ നൽകാമെന്നേറ്റ സഹായങ്ങളിൽ വാടക മാത്രമാണ് മുടങ്ങാതെ ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago