HOME
DETAILS

'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍ 

  
Web Desk
April 16 2025 | 05:04 AM

Delhi College Principals Office Defaced After Viral Cow Dung Video

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ വെന്തുരുകുന്ന വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പല്‍ കാണിച്ച സ്‌നേഹവും സഹാനുഭൂതിയും 'അതേ നാണയത്തില്‍' തിരിച്ച് നല്‍കി വിദ്യാര്‍ഥികള്‍. ചൂടുകുറക്കാനായി  ക്ലാസ് മുറിയുടെ ചുവരില്‍ ചാണകം പൂശിയ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയില്‍ ചാണകം കൊണ്ട് അഭിഷേകം നടത്തിയാണ് അവര്‍ പ്രിന്‍സിപ്പലിന്റെ ശീതികരണ പ്രക്രിയക്ക് പിന്തുണ അറിയിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളജിലാണ് സംഭവം. 

എപ്രില്‍ 13-നാണ്  കോളജ് പ്രിന്‍സിപ്പല്‍  പ്രത്യുഷ് വത്സല ക്ലാസ് മുറിയുടെ ചുവരില്‍ ചാണകം പൂശുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. തദ്ദേശീയമായ രീതിയില്‍ ചൂട് കുറയ്ക്കുന്നത് സംബന്ധിച്ച ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പൂശിയതെന്നാണ് പ്രിന്‍സിപ്പല്‍ തന്റെ പ്രവൃത്തിക്ക് നല്‍കിയ വിശദീകരണം.  ഒരാഴ്ചക്കകം ഗവേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. 

എന്നാല്‍ ഗവേഷണ ഫലം പുറത്തു വരാന്‍ ഒരാഴ്ചയൊന്നും വേണ്ടി വന്നില്ല. ചാണകത്തിന്റെ തണുപ്പറിഞ്ഞ വിദ്യാര്‍ഥികള്‍ തങ്ങള്‍ മാത്രം എങ്ങിനെയാണ് ഈ സൗകര്യങ്ങള്‍ അനുഭവിക്കുക എന്നായി. ഉടന്‍ തന്നെ പ്രിന്‍സിപ്പലോടുള്ള ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ അവര്‍ പുറപ്പെട്ടു. പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് മുറിയുടെ ചുവരില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തില്‍ ചാണകാഭിഷേകം നടത്തുകയും ചെയ്തു.


 
'ഇന്ന് ലക്ഷ്മീബായി കോളേജില്‍ വിവിധ പ്രശ്‌നങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥിനികളുമായി കൂടിക്കാഴ്ച നടത്തി, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു, അവയുടെ പരിഹാരങ്ങള്‍ക്കായി ചര്‍ച്ചയും നടത്തി. അതിനോടൊപ്പം, പ്രിന്‍സിപ്പാള്‍ മാഡത്തിന്റെ ഓഫിസില്‍ പോയപ്പോള്‍ അവരെ കാണാനായില്ല. എന്നാല്‍ അവരുടെ ഓഫിസില്‍ വിദ്യാര്‍ത്ഥിനികളുമായി ചേര്‍ന്ന് ഗോബര്‍ (പശുവിന്റെ ചാണകം) പുരട്ടി അവരുടെ പ്രചാരണ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി' റോണക് ഖത്രി എക്‌സില്‍ കുറിച്ചു.   

താനും സംഘവും പ്രിന്‍സിപ്പലിന്റെ ഓഫിസ് ചുവരുകളില്‍ പ്ലാസ്റ്റര്‍ ചെയ്ത് അവരെ സഹായിക്കാന്‍ പോയതായിരുന്നുവെന്നും ഖത്രി പരിഹസിച്ചു. ''മാഡം തന്റെ മുറിയില്‍ നിന്ന് എസി നീക്കം ചെയ്ത് ഇപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കൈമാറും. ചാണകം പുരട്ടിയ ആധുനികവും പ്രകൃതിദത്തവുമായ തണുത്ത അന്തരീക്ഷത്തില്‍ അവര്‍ കോളജ് നടത്തുമെന്നും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്''-ഖത്രി പരിഹസിക്കുന്നു. 

 

 

DUSU President Ronak Khatri on Tuesday escalated the ongoing controversy at Lakshmibai College by smearing cow dung on the walls of the principal’s office. The incident follows a viral video showing the principal applying cow dung to classroom walls, claiming it was a traditional method to keep the rooms cool.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  16 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  17 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  17 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago