HOME
DETAILS

നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

  
April 17 2025 | 03:04 AM

India Pushes to Restore Lost Hajj Quota Private Groups Face Crisis

 

മലപ്പുറം: കേന്ദ്ര ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സൗദി അറേബ്യ റദ്ദാക്കിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ 42,000 ഹജ്ജ് സീറ്റുകൾ തിരികെ ലഭിക്കാൻ ഇന്ത്യ ശക്തമായ സമ്മർദം ചെലുത്തുന്നു. കേരളത്തിലെ എം.പിമാരും മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടതോടെ കേന്ദ്ര സർക്കാർ സൗദി ഹജ്ജ് മന്ത്രാലയവുമായി ചർച്ചകൾ ആരംഭിച്ചു. ഈ മാസം 22ന് പ്രധാനമന്ത്രി സൗദി സന്ദർശിക്കാനിരിക്കുന്നതും പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

റദ്ദാക്കപ്പെട്ട സീറ്റുകൾ ഇതുവരെ മറ്റു രാജ്യങ്ങൾക്ക് നൽകിയിട്ടില്ലെന്നും മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും വിവരമുണ്ട്. ഇത് കേന്ദ്രത്തിന്റെ ഇടപെടലിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 10,000 പേർക്ക് മാത്രമാണ് ക്വാട്ട ലഭിച്ചിട്ടുള്ളത്. കുറഞ്ഞ തീർഥാടകരെ കൊണ്ടുപോകേണ്ടി വരുന്നത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തും. നിശ്ചിത എണ്ണം തീർഥാടകർക്ക് ഒരു വോളന്റിയർ വേണമെന്ന നിബന്ധന ഇവർക്ക് കനത്ത ബാധ്യതയാകുന്നു.

സ്വകാര്യ ഹജ്ജ് വിസ, താമസം, ഗതാഗതം, മിന, അറഫ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ സൗദിയുടെ നിസൂഖ് പോർട്ടൽ വഴിയാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ, സമയബന്ധിതമായി വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വീഴ്ച വന്നത് പ്രതിസന്ധിക്ക് കാരണമായി. ഇതോടെ പോർട്ടൽ അടച്ചതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ല. ഗ്രൂപ്പുകൾ പണമടയ്ക്കാത്തതാണ് കാരണമെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുമ്പോൾ, സൗദിയിലെ ഇന്ത്യൻ ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് സ്വകാര്യ ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു.

തീർഥാടകരിൽനിന്ന് പണവും യാത്രാരേഖകളും ശേഖരിച്ച് ഒരുക്കങ്ങൾ തുടങ്ങിയിരുന്ന സ്വകാര്യ ഗ്രൂപ്പുകൾ വലിയ പ്രതിസന്ധിയിലാണ്. തീർഥാടകർ നിരന്തരം ട്രാവൽ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവയ്ക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സർവിസുകൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, സ്വകാര്യ ഗ്രൂപ്പുകളുടെ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. സാധാരണയായി ഹജ്ജ് കമ്മിറ്റി വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് തന്നെ സ്വകാര്യ ഗ്രൂപ്പുകളുടെ സർവിസുകൾ ആരംഭിക്കാറുണ്ട്. യാത്രാവിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ഉപയോഗിച്ചാണ് ഇവർ സേവനം നൽകാറുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  17 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  17 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago