HOME
DETAILS

'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത് 

  
Muqthar
April 17 2025 | 07:04 AM

Not Muslims We Were Driven Out Of Our Home By bjp workers TMC Shares Bengal Video related Violence

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടന്ന സമാധാനപരമായ പ്രക്ഷോഭത്തിനിടെ പശ്ചിമബംഗാളില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷങ്ങളില്‍ നൂറിലേറെ പേര്‍ അറസ്റ്റിലാവുകയുംചെയ്തു. മുസ്ലിംഭൂരിപക്ഷജില്ലയായ മുര്‍ഷിദാബാദിലാണ് കൂടുതല്‍ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട്‌ചെയ്തത്. ഈ സാഹചര്യത്തില്‍ മുസ്ലിംകളാണ് ആക്രമണത്തിന് പിന്നിലെന്ന പ്രചാരണം ശക്തിപ്പെടുകയുണ്ടായി. ഒരുവിഭാഗം മാധ്യമങ്ങളും സംഘ്പരിവാര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ആരോപണത്തിന് സഹായകരമാകുന്ന റിപ്പോര്‍ട്ടുകളും സന്ദേശങ്ങളും പുറത്തുവിട്ടുകൊണ്ടിരിക്കെ, ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടുകളും ബംഗാളില്‍നിന്ന് വന്നുകൊണ്ടിരിക്കുകയാണ്.

ആക്രമണം തുടങ്ങിവച്ചതും സംഘര്‍ഷം രൂക്ഷമാക്കിയതുമെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നികൊണ്ടിരിക്കുന്നത്. സംഘര്‍ഷത്തിന് ഇരകളായവരുടെ പ്രസ്താവനകള്‍ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. ആര്‍ടിഐ ആക്ടിവിസ്റ്റും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ സാകേത് ഗോഖലെ പങ്കുവച്ച ഒരു വിഡിയോയില്‍, സംഘര്‍ഷത്തിന്റെ ഇരകളിലൊരാളും വീട് ആക്രമിക്കപ്പെടുകയും ചെയ്ത സ്ത്രീ കുറ്റപ്പെടുത്തുന്നത് ബിജെപിയെയാണ്.


അവരുടെ വാക്കുകള്‍ ഇങ്ങനെ: തൃണൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് ഞങ്ങള്‍ക്ക് വീട് വിടേണ്ടിവന്നത്. പ്രബീര്‍ സഹ, സാന്റോ തുടങ്ങിയ ബിജെപി നേതാക്കള്‍ ഞങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. മുസ്ലിംകളല്ല ഞങ്ങളെ ആക്രമിച്ചത്. ബിജെപിക്കാരാണ്. അവര്‍ ഞങ്ങളുടെ വീടുകള്‍ കൊള്ളയടിച്ചു, സാധനങ്ങള്‍ നശിപ്പിച്ചു, ജനലകുളും വാതിലുകളും തകര്‍ത്തു. പ്രബീര്‍ സഹയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണിതെല്ലാം ചെയ്തത്. എല്ലാവരും ബിജെപിക്കാരാണ്, ഹിന്ദുക്കളുമാണ്. അതില്‍ ഒരു മുസ്ലിമും ഇല്ല. ഞങ്ങള്‍ പാര്‍ട്ടിയുടെ (തൃണമൂല്‍ കോണ്‍ഗ്രസ്) സഹായം തേടിയിട്ടുണ്ട്. അവര്‍ സഹായം വാഗ്ദാനംചെയ്തു. ഇനിയും തൃണമൂലിന് തന്നെ വോട്ട്‌ചെയ്യും. ബിജെപിക്ക് ചെയ്യില്ല.- വിഡിയോയില്‍ സംഷിര്‍ഗഞ്ച് സ്വദേശിനിയായ യുവതി പറഞ്ഞു. ലിങ്ക്: 
 

2025-04-1713:04:19.suprabhaatham-news.png
 
 


സംഷിര്‍ഗഞ്ചില്‍നിന്നുള്ള മറ്റൊരു ഗൃഹനാഥന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. അതില്‍ ബിജെപിയുടെ സമ്മര്‍ദ്ദംകൊണ്ടാണ് നാടുവിട്ടതെന്നാണ് അദ്ദേഹം പറയുന്നത്. നാടുവിട്ട് പോകാന്‍ സന്നദ്ധരാകാത്തവരെ ഭീഷണിപ്പെടുത്തിയും പണംനല്‍കി പ്രലോഭിപ്പിച്ചും പറഞ്ഞയച്ചതായും അദ്ദേഹം പറയുന്നുണ്ട്. ലിങ്ക്: 

അക്രമികള്‍ മണിക് എന്നയാളുടെ വീട് തകര്‍ക്കാന്‍ വന്നപ്പോള്‍ സനാഉല്‍ ഇസ്ലാം ആണ് രക്ഷിച്ചതെന്നുള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ നല്‍കുന്ന മറ്റൊരു വിഡിയോയും തൃണമൂല്‍ വൃത്തങ്ങള്‍ പുറത്തുവിട്ടു. ലിങ്ക്:

മുസ്ലിംകളല്ല അക്രമിച്ചതെന്നും മുസ്ലിംകള്‍ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെയെന്ന് മധ്യവയസ്‌കയായ ഹിന്ദുസ്ത്രീ പറയുന്ന വിഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിലഞ്ജന്‍ ദാസും പങ്കുവച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് ബംഗാളിലെ ഇടതുപക്ഷവും ആരോപിച്ചത്. ലിങ്ക്:

ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം എന്ന് പറഞ്ഞ് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പങ്കുവച്ച വിഡിയോ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് വിവാദമായതോടെ ഗോപാലകൃഷ്ണന്‍ നീക്കുകയായിരുന്നു. 

 

2025-04-1713:04:56.suprabhaatham-news.png
 
 


മുഖ്യമന്ത്രി മമതയുടെ വാക്കുകള്‍
വഖ്ഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദ് ജില്ലയിലുണ്ടായ അക്രമത്തിന് പിന്നില്‍ ബി.ജെ.പിയുടെ ആസൂത്രണമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 'മുര്‍ഷിദാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷവും അക്രമസംഭവങ്ങളും ആസൂത്രിതമാണ്. ഇതിനായി പുറത്ത് നിന്നാണ് ബി.ജെ.പിക്കാരെ എത്തിച്ചത്. വഖഫ് നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബി.ജെ.പി ആരോപണം അടിസ്ഥാന രഹിതമാണ്. സംഘര്‍ഷത്തിനിടെ ആക്രമിക്കപ്പെട്ടതിലേറെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെതാണ്. 'ഗോദി മീഡിയകള്‍' പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അക്രമത്തിന് പിന്നില്‍ ബംഗ്ലാദേശിന് പങ്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആരാണ് അതിന് ഉത്തരവാദി. അതിര്‍ത്തി സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടിയ തിടുക്കമാണ് കുഴപ്പങ്ങള്‍ക്ക് കാരണം. 

'Not Muslims, We Were Driven Out Of Our Home By bjp workers  TMC Shares Bengal Video related Violence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  3 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  3 days ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ

Kerala
  •  3 days ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 days ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  3 days ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  3 days ago