യുഎഇ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നു; നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം; കൂടുതലറിയാം
യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എമിറേറ്റ്‌സ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് എജ്യുക്കേഷന്റെ (ECAE) പങ്കാളിത്തത്തോടെ അധ്യാപക റിക്രൂട്ട്‌മെന്റുകള്‍ സംഘടിപ്പിക്കുന്നു. യുഎഇ പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കും നേരിട്ട് തൊഴില്‍ മേളകളില്‍ പങ്കെടുത്ത് ജോലിക്കായി ശ്രമിക്കാം. 2025-26 അധ്യായന വര്‍ഷത്തേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്.
തീയതികള്‍
ഏപ്രില്‍ 19 മുതല്‍ മെയ് 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇസിഎഇ അധ്യാപക റിക്രൂട്ട്‌മെന്റ് മേളകള്‍ സംഘടിപ്പിക്കും. വിശദമായ തീയതികളും, ഇന്റര്‍വ്യൂ വിലാസവും ചുവടെ നല്‍കുന്നു.
ഏപ്രില്‍ 19 : ദുബായിയിലെ അല്‍ ബഷറയിലുള്ള സയിദ് എജുക്കേഷണല്‍ കോംപ്ലക്‌സ്.
ഏപ്രില്‍ 23 : അബുദാബിയിലെ ബനിയാസിലുള്ള ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജി ( എച്ച് സി ടി) കാമ്പസ്,
ഏപ്രില്‍ 26 : ഷാര്‍ജയിലെ അല്‍ ഖത്തയിലെ സായിദ് എജ്യുക്കേഷണല്‍ കോംപ്ലക്‌സ്.
ഏപ്രില്‍ 30 : അബുദാബിയിലെ സായിദ് സിറ്റിയിലെ ബൈനൂന എജ്യുക്കേഷണല്‍ കോംപ്ലക്‌സിലെ തമോഹ് അല്‍ ദഫ്ര കരിയര്‍ ഫെയര്‍.
മെയ് 3 : റാസല്‍ഖൈമയിലെ അല്‍ ദൈത് അല്‍ ജനൂബിയിലുള്ള സായിദ് എജ്യുകേഷണല്‍ കോംപ്ലക്‌സ്.
മെയ് 10 : ഫുജറയിലെ മുഹമ്മദ് ബിന്‍ സയിദ് സിറ്റിയില സയിദ് എജുക്കേഷണല്‍ കോംപ്ലക്‌സ്.
മെയ് 17 : അജ്മാനിലെ അല്‍ മുന്‍തസയിലുള്ള സായിദ് എജ്യുകേഷ്ണല്‍ കോംപ്ലക്‌സ്.
മെയ് 21 : അല്‍ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യു എ ഇ യു) ക്യാമ്പസ്.
മേഖലകള്‍
ശാസ്ത്രം, ഇസ്ലാമിക പഠനം, ഇംഗ്ലീഷ്, അഡ്മിനിസ്‌ട്രേഷന്‍, അറബി, ഗണിതം, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം (അറബി, ഇംഗ്ലീഷ്) എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം.
മേളയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന രീതികള്‍, നിയമന മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പുകള്‍ നടക്കും.
അഭിമുഖം
അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവര്‍ മതിയായ രേഖകളും റെസ്യൂമയും കൈയ്യില്‍ കരുതണം. ഉദ്യോഗാര്‍ത്ഥികളുടെ അക്കാദമിക യോഗ്യതകളും കഴിവുകളും വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."