ഡിഗ്രിയുണ്ടോ? കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; സ്‌പൈസസ് ബോര്‍ഡില്‍ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്‌പൈസസ് ബോര്‍ഡിന് കീഴില്‍ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. ജോലി ലഭിച്ചാല്‍ ആകര്‍ഷകമായ ശമ്പളമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ മെയ് 2ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
സ്‌പൈസസ് ബോര്‍ഡില്‍ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03. കൊച്ചിയിലെ ഹെഡ് ഓഫീസിലേക്കാണ് നിയമനം.
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 മെയ് 2 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്. റെഗുലറായി പഠിച്ചിരിക്കണം.
ഏതെങ്കിലും സ്ഥാപനത്തില്‍ ഓഫീസ് ജോലികളില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഔദ്യോഗിക യാത്രകള്‍ക്ക് ബോര്‍ഡിന്റെ അനുമതിയോടെ ടിഎ/ ഡിഎ എന്നിവ ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പനി എഴുത്ത് പരീക്ഷ വെയ്ക്കാം. അല്ലെങ്കില്‍ ഇന്റര്‍വ്യൂ നടത്തി അതിന്റെ മാര്‍ക്ക് അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ നല്‍കണം. ഹോം പേജില്‍ നിന്ന് കരിയര്‍ സെക്ഷന്‍ തിരഞ്ഞെടുത്ത് അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്യുക.
അപേക്ഷ സമയത്ത് ഡിഗ്രി, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. സംശയങ്ങള്‍ക്ക് വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും ചുവടെ നല്‍കുന്നു. അത് വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
The Spices Board of India, under the Central Government, is inviting applications for temporary contract-based positions at its Head Office in Kochi. Eligibility Candidates with a degree qualification can apply.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."