വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നതിനിടെ 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെയാണ് അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്.
സമരം ചെയ്യുന്നവരില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ 45 പേര്‍ക്കാണ് അഡ്വൈസ് മെമ്മോ അയച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 20നാണ് 964 പേര്‍ ഉള്‍പ്പെട്ട വനിത സിപിഒ റാങ്ക് ലിസ്റ്റ് പസിദ്ധീകരിച്ചത്. ഇതില്‍ 268 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്. പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ ഒഴിഞ്ഞു പോയവരും മറ്റു ജോലികള്‍ക്ക് പോയവരുടെയും ഒഴിവിലേക്കാണ് ഇപ്പോള്‍ അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിരുന്നത്.
ഇതേസമയം അഡ്വൈസ് മെമ്മോ ലഭിക്കാത്തവര്‍ സമരം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് നിയമനം ലഭിക്കാവുന്ന ഒഴിവുകള്‍ നിലവിലുണ്ടെന്നും എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ സമീപിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."