HOME
DETAILS

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

  
Sudev
April 19 2025 | 17:04 PM

 Lionel Messi talks about Manchester City coach Pep Guardiolas footballing style

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഫുട്ബോൾ ശൈലിയെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ താരം ലയണൽ മെസി. മറ്റുള്ള ടീമുകൾ ഗ്വാർഡിയോളയുടെ കളി ശൈലി അനുകരിക്കാൻ ശ്രമിച്ചത് ഫുട്ബോളിന് ദോഷം വരുത്തിയെന്നാണ് മെസി അഭിപ്രായപ്പെട്ടത്. ഓൾ എബൗട്ട് അർജന്റീനക്ക് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. 

''പെപ് ഗ്വാർഡിയോള മറ്റൊരു ലോകത്തിൽ നിന്നുള്ള ആളാണ്. അദ്ദേഹം വ്യത്യസ്തനാണ്. മറ്റാരും കാണാത്ത കാര്യങ്ങൾ അദ്ദേഹം കാണും. അദ്ദേഹം ഫുട്ബോളിനെ മാറ്റിമറിച്ചു. എല്ലാവരും ഈ ശൈലി പകർത്താൻ ആഗ്രഹിച്ചു. എന്നാൽ ശരിക്കും അദ്ദേഹം ഫുട്ബോളിന് ഒരു തരത്തിൽ ദോഷം ചെയ്തു. കാരണം മറ്റുള്ള ടീമുകൾ ബാഴ്‌സലോണയെപോലെ കളിക്കാൻ ശ്രമിച്ചു. പക്ഷെ ഞങ്ങൾ വളരെയധികം പ്രത്യേകയുള്ള ഒരു ടീമായിരുന്നു. മിഡ്ഫീൽഡിൽ സാവി, ബുസി, ഇനിയേസ്റ്റ എന്നിവരുണ്ടായിരുന്നു താരങ്ങൾക്കും പരിശീലകർക്കും ഇടയിൽ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്'' മെസി പറഞ്ഞു. 

ബാഴ്സലോണയിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ആണ് മെസി ലോകത്തിലെ ഏറ്റവും മികച്ച താരമായി വളർന്നു വന്നത്. 2008ലാണ് ഗ്വാർഡിയോളയുടെ സ്പാനിഷ് ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. എന്നാൽ അതിനു മുമ്പ് തന്നെ ബാഴ്സലോണ ടീമിൽ മെസി ഇടം നേടിയിരുന്നു. 

2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ്‌ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചേക്കേറിയത്. രണ്ട് വർഷമാണ്‌ മെസി പാരീസിൽ കളിച്ചത്. പിഎസ്ജിക്ക്‌ വേണ്ടി രണ്ട് സീസണുകളിലായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി.

Lionel Messi talks about Manchester City coach Pep Guardiolas footballing style



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  4 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  4 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  4 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  4 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  4 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  4 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  4 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  4 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  4 days ago