HOME
DETAILS

ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ

  
Web Desk
April 20, 2025 | 2:10 AM

False Sexual Assault Allegation Exposed Jomon Finds Relief After Seven Years as Truth Emerges

 

കോട്ടയം: ചെയ്യാത്ത തെറ്റിന്റെ പാപഭാരം ഏഴ് വർഷം പേറിയ കോട്ടയം മധുരവേലി സ്വദേശിയും പാരാമെഡിക്കൽ അധ്യാപകനുമായ സി ഡി ജോമോന് (48) ഒടുവിൽ നീതി ലഭിച്ചു. ജോമോനെതിരെ സ്വന്തം വിദ്യാർഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം വ്യാജമായിരുന്നുവെന്ന് പരാതിക്കാരി തന്നെ കോടതിയിൽ കുറ്റസമ്മതം നടത്തി. സത്യം വെളിച്ചത്തുവന്നതിന്റെ ആശ്വാസത്തിലാണ് ജോമോനും കുടുംബവും. ഇത്തവണത്തെ ഈസ്റ്റർ അദ്ദേഹത്തിന് കഷ്ടപ്പാടുകളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ്.

2017 ഡിസംബറിലാണ് ജോമോന്റെ ജീവിതം തലകീഴായി മറിഞ്ഞത്. കടുത്തുരുത്തിക്ക് സമീപം കുറുപ്പന്തറയിൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവന്ന ജോമോനെതിരെ, അവിടെ പഠിച്ചിരുന്ന വിദ്യാർഥിനി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. രാത്രി അപ്രതീക്ഷിതമായി പൊലീസ് വീട്ടിലെത്തി, ഭാര്യയുടെയും രണ്ട് കുട്ടികളുടെയും മുന്നിൽവെച്ച് വിലങ്ങുമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. “അന്ന് അത്താഴം കഴിക്കവേയായിരുന്നു പൊലീസ് എത്തിയത്. അറിയാത്ത കുറ്റത്തിന് കുറ്റവാളിയെപ്പോലെ എല്ലാവരുടെയും മുന്നിലൂടെ നടത്തിക്കൊണ്ടുപോയി,” ജോമോൻ ഓർക്കുന്നു.

പരാതിക്കാരി ആരോപിച്ചത്, മംഗള എക്സ്പ്രസ് ട്രെയിനിലും കോളേജ് ഓഫീസ് മുറിയിലും ജോമോൻ തന്നെ പീഡിപ്പിച്ചുവെന്നാണ്. വിവരം പുറത്തുപറഞ്ഞാൽ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും, രണ്ട് ദിവസത്തിനകം ജോമോനെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തെ റിമാൻഡിന് ശേഷം ജാമ്യം ലഭിച്ചു. പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്തു.

2017-ൽ എന്റെ സ്ഥാപനത്തിലെ വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ആശുപത്രികളിൽ പരിശീലനത്തിനായി അയച്ചിരുന്നു. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനാണ് വിദ്യാർഥിനി പരാതി നൽകിയത്, ജോമോൻ വിശദീകരിച്ചു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസ് കോവിഡ് മൂലം വൈകുകയും ചെയ്തു.

2025 ജനുവരിയിലാണ് പരാതിക്കാരി, തന്റെ കാമുകന്റെ നിർദേശപ്രകാരമാണ് വ്യാജ പരാതി നൽകിയതെന്ന് സഹപാഠികൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ജനുവരി 31-ന് കോടതിയിൽ ഇത് സമ്മതിച്ചതിനെ തുടർന്ന് ജോമോനെ കുറ്റവിമുക്തനാക്കി. മൂന്ന് ആഴ്ച മുമ്പ് മധുരവേലിയിലെ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ നടന്ന ധ്യാനത്തിനിടെ, പെൺകുട്ടി ജോമോനോട് ക്ഷമ ചോദിച്ചു.

ആ പെൺകുട്ടിയെ അവളുടെ കാമുകൻ വഞ്ചിച്ചു. വെള്ളക്കടലാസിൽ ഒപ്പിടാൻ പറഞ്ഞ് വ്യാജ പരാതി പൊലീസിൽ നൽകി. പരാതിക്ക് മുമ്പ് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ ഞാൻ വഴങ്ങിയില്ല,” ജോമോൻ പറഞ്ഞു. “കർത്താവ് ക്ഷമിച്ച പോലെ ഞാനും ക്ഷമിക്കാൻ തീരുമാനിച്ചു,” ജോമോൻ പറ‍ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago