HOME
DETAILS

കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്

  
Muqthar
April 20 2025 | 06:04 AM

Kerala Police Case filed against BJP leader and aide for visa fraud

കൊച്ചി: കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വിസ തട്ടിപ്പ് നടത്തിയതിന് ബിജെപി നേതാവിനും സഹായിക്കുമെതിരെ കേസ്. ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, ബിജെപി പ്രവര്‍ത്തക കൊല്ലം സ്വദേശിനി സിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുന്നത്തുനാട് പൊലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റായി മനോജ് മനക്കേക്കരയെ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് മനോജ് തട്ടിപ്പ് കേസില്‍ കുടുങ്ങിയത്. ലൈസന്‍സ് ഇല്ലാതെ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസെടുത്തത്.

വിസ തട്ടിപ്പ് നടത്തി പണം തട്ടിയെന്ന വെമ്പിള്ളി സ്വദേശി രഞ്ജിത് കൃഷ്ണന്റെ പരാതിയിലാണ് നടപടി. ദുബൈയിലെ എ വണ്‍ റൈസ് എന്നപേരിലുള്ള കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മനോജ് കമ്പളിപ്പിക്കുകയായിരുന്നുവെന്നും ഇതുവഴി പണംതട്ടിയെന്നുമാണ് രഞ്ജിത് കൃഷ്ണന്‍ പരാതിയില്‍ പറയുന്നത്. രഞ്ജിതിന്റെ അച്ഛന്റെ എല്‍എസി നിക്ഷേപത്തിലെ രണ്ടുലക്ഷം രൂപയാണ് ബിജെപി നേതാവും സഹായിയും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് പറയുന്നത്.

ദുബൈയിലെ കമ്പനി ബിജെപി നേതാവായ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെയാണെന്നും സിനി ഇവരുമായി അടുത്ത് ബന്ധമുള്ള വ്യക്തിയാണെന്നും പറഞ്ഞാണ് മനോജ് വിസ തട്ടിപ്പ് നടത്തിയത്. ഇത് വിശ്വസിച്ച പരാതിക്കാരന്‍ സിനിയുടെ കൊല്ലം തൃക്കോവില്‍വട്ടത്തുള്ള കനാറ ബാങ്കിലെ അക്കൗണ്ടിലേക്ക് പണം കൈമാറി. 

ഏകദേശം ഒരു വര്‍ഷം മുമ്പാണ് തട്ടിപ്പ് തുടങ്ങിയത്. പലരില്‍ നിന്നുമായി 75,000 മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് പ്രതികള്‍ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടവര്‍ എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ വന്‍ തട്ടിപ്പ് പുറത്തായത്. പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും ബിജെപി പ്രവര്‍ത്തകരായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.

രഞ്ജിത്തിനൊപ്പം തട്ടിപ്പിനിരയായ മറ്റ് എട്ടു പേര്‍ ഒന്നിച്ചാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി അത് ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്കും കൈമാറി. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദംമൂലം മറ്റുള്ളവര്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. പരാതിയില്‍ രഞ്ജിത് മൊഴി നല്‍കുന്നതിനെതിരെ സമ്മര്‍ദ്ദമുണ്ടായെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

അതേസമയം, താന്‍ പണം വാങ്ങിയില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മനോജ് പറയുന്നത്.

A case has been registered against a BJP leader and his aide for allegedly defrauding a Union Minister's relative by claiming that he had a company in Dubai. A case has been registered against BJP Ernakulam East district vice president Manoj Manakekkara and BJP activist Sini, a native of Kollam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago