അപകടം കണ്മുന്പില്: കാടുകയറിയ നിലയില്‍ ട്രാന്‍സ്ഫോര്‍മര്‍
പൂഞ്ഞാര്‍; കെ.എസ്.ഇ.ബി. സെക്ഷന്‍ പരിധിയിലെ കുന്നോന്നിയിലുള്ള ട്രാന്‍സ്ഫോമറിലും 11 കെ.വി. ലൈനിലും വള്ളിപ്പടര്‍പ്പുകള്‍ കയറി അപകടാവസ്ഥയിലായി.
ട്രാന്‍സ്ഫോമറിനോട് ചേര്‍ന്നുള്ള സംരക്ഷണ വേലിയില്‍ക്കൂടി കയറിയ വള്ളിപ്പടര്‍പ്പുകള്‍ 11 കെവി ലൈനില്‍ പടര്‍ന്ന് കിടക്കുകയാണ്. മഴപെയ്യുമ്പോള്‍ സമിപത്തുകുടി പോകുന്നവര്‍ക്ക് കാല്‍നടയാത്രക്കാര്‍ക്ക് ഷോക്കേല്ക്കാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതിന് സമീപത്താണ് ട്രാന്‍സ്ഫോമര്‍. പലപ്രാവശ്യം അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
11 കെവി ലൈനിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പതിവായി ലൈന്‍ ഓഫാക്കുന്ന അധികൃതര്‍ ഇത് മാത്രം കണ്ില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."