HOME
DETAILS

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

  
April 20, 2025 | 11:24 AM

Riyadh Metro Adds Railway and Jarir District Stations to Orange Line

റിയാദ്: റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ തുറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അറിയിച്ചു. റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ നീക്കം രാജ്യത്തെ റെയില്‍വേ ഗതാഗതത്തെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്റ്റ് സ്റ്റേഷന്‍ എന്നിങ്ങനെയാണ് പുതിയ സ്റ്റേഷനുകള്‍ക്ക് പേരിട്ടിരിക്കുന്നത്. 

ലൈന്‍ 3 എന്നും അറിയപ്പെടുന്ന ഓറഞ്ച് ലൈന്‍, മദീന റോഡ് അച്ചുതണ്ടില്‍ നിന്ന് പ്രിന്‍സ് സാദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ റോഡ് വരെ 40.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. റിയാദ് മെട്രോ ശൃംഖലയുടെ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനത്തില്‍ തുറക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ലൈനാണിത്. 2025 ജനുവരി 5ന് ഓറഞ്ച് ലൈന്‍ ആരംഭിച്ചതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു.

2024 ഡിസംബര്‍ 1നാണ് മെട്രോയുടെ ബ്ലൂ (ലൈന്‍ 1), യെല്ലോ (ലൈന്‍ 4), പര്‍പ്പിള്‍ (ലൈന്‍ 6) ലൈനുകള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഡിസംബര്‍ 15ന് റെഡ് (ലൈന്‍ 2), ഗ്രീന്‍ (ലൈന്‍ 5) ലൈനുകളും തുറന്നു.

റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ സംവിധാനമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

176 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖലയില്‍ 85 സ്റ്റേഷനുകളും നാല് പ്രധാന ഇന്റര്‍ചേഞ്ച് ഹബുകളും ഉള്‍പ്പെടുന്നു. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം വെറും 75 ദിവസത്തിനുള്ളില്‍ 18 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മെട്രോ സംവിധാനം ഉപയോഗിച്ചത്. ഇതിനകം 162,000ത്തിലധികം യാത്രകള്‍ പൂര്‍ത്തിയാക്കിയ റിയാദ് മെട്രോ മൊത്തം 4.5 ദശലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.

Riyadh Metro expands its Orange Line with the addition of Railway Station and Jarir District Station, enhancing connectivity and easing mobility for commuters across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  2 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  2 days ago