HOME
DETAILS

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തന്ത്രങ്ങൾ മെനഞ്ഞ് രാഷ്ട്രീയപാർട്ടികൾ

  
January 19, 2026 | 2:42 AM

kudumbashrees six-phase elections began yesterday

പെരിന്തൽമണ്ണ: കുടുംബശ്രീ വാശിയേറിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ആറ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഒന്നാംഘട്ടം ഇന്നലെ ആരംഭിച്ചു. ഫെബ്രുവരി 21ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) ഭാരവാഹികൾ സ്ഥാനം ഏൽക്കുന്നതോടെയാണ് ആറുഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത്. 43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, വാർഡുതലത്തിൽ 19,773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്), ഗ്രാമപഞ്ചാഞ്ഞ് തലത്തിൽ 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ് ) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ജനുവരി 20 വരെ അയൽക്കൂട്ടങ്ങളിൽ അധ്യക്ഷയെ കണ്ടെത്തുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒന്നാംഘട്ടം. ഫെബ്രുവരി ഏഴ് മുതൽ 11 വരെ വാർഡുകളിൽ എ.ഡി.എസ് തെരഞ്ഞെടുപ്പ് നടത്തും. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി അടക്കം 11 പേരെയാണ് കണ്ടെത്തേണ്ടത്. തുടർന്ന് വാർഡുതല എ.ഡി.എസ് പ്രതിനിധികൾ ഫെബ്രുവരി 20ന് യോഗം ചേർന്ന് അതാത് ഗ്രാമ പഞ്ചായത്ത് തലത്തിൽ സി.ഡി.എസ് അധ്യക്ഷന്മാരെയും ഉപസമിതി അംഗങ്ങളെയും തെരഞ്ഞെടുക്കും. സി.ഡി.എസുകളുടെ അധികാരം കൈയടക്കാൻ തന്ത്രങ്ങൾ മെനയുകയാണ് വിവിധ രാഷ്ട്രീയപാർട്ടികൾ.

kudumbashree’s six-phase elections began yesterday and will conclude on february 21 with cds officials taking office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  2 hours ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  2 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  2 hours ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  2 hours ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  3 hours ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  3 hours ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  3 hours ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  3 hours ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  3 hours ago