HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള കേസ്: നിര്‍ണായക ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്.ഐ.ടി

  
January 19, 2026 | 6:17 AM

sabarimala-gold-theft-case-sit-interim-report-high-court

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. 

സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വി.എസ്.എസ്.സി) ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുള്ളതായാണ് സൂചന. 1998ല്‍ സ്ഥാപിച്ച പാളികളിലെ സ്വര്‍ണത്തിന്റെ തൂക്കവുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വ്യത്യാസം കണ്ടെത്തിയത്.

ഈ പരിശോധനാ റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. 2019ല്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോയപ്പോള്‍ യഥാര്‍ഥ സ്വര്‍ണം മാറ്റി പകരം സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ വച്ചുവെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്.

തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും. 

അതേസമയം, സ്വര്‍ണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയില്‍ ഹരജി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊലിസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. 

 

 

 

 

The Special Investigation Team (SIT) submitted a crucial interim progress report to the Kerala High Court in the Sabarimala gold theft case ahead of the hearing. Scientific analysis by the Vikram Sarabhai Space Centre reportedly confirmed a reduction in the amount of gold used on temple structures, indicating that original gold plates were replaced with gold-coated copper sheets during renovation works in 2019

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിചാരണ നീളുമ്പോള്‍ ജാമ്യം അനുവദിക്കണം, അതാണ് നിയമം, അതാണ് നീതി' ഉമര്‍ഖാലിദ് കേസില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

National
  •  3 hours ago
No Image

വാക്കുകള്‍ വളച്ചൊടിച്ചു; മതേതരത്വം പറഞ്ഞ ആരെങ്കിലും ജയിച്ചോ? : വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

Kerala
  •  3 hours ago
No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  5 hours ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  5 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  5 hours ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  5 hours ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  6 hours ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  6 hours ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  6 hours ago