HOME
DETAILS

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

  
January 19, 2026 | 2:44 AM

UAE announces January 19 as end of Rajab

ദുബൈ: യുഎഇയില്‍ റമദാന്‍ മാസത്തിന് മുന്നോടിയായുള്ള ശഅ്ബാന്‍ മാസപ്പിറവി പ്രഖ്യാപിച്ചു. ഇസ്ലാമിക കലണ്ടറിലെ റജബ് മാസം ഇന്ന് (ജനുവരി 19 തിങ്കള്‍) പൂര്‍ത്തിയാകുമെന്നും നാളെ (ജനുവരി 20 ചൊവ്വാഴ്ച) ശഅ്ബാന്‍ ഒന്ന് ആയിരിക്കുമെന്നും യുഎഇ ഫത്‌വ കൗണ്‍സില്‍ അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക വാനനിരീക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്.

റമദാന്‍ എന്ന് തുടങ്ങും? 

ശഅ്ബാന്‍ ആരംഭിച്ചതോടെ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ചയോ അല്ലെങ്കില്‍ 19 വ്യാഴാഴ്ചയോ റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. വാനശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, ശഅ്ബാന്‍ 29ന് ചേരുന്ന മാസപ്പിറവി നിരീക്ഷണ സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വിശുദ്ധ റമദാന്‍ മാസത്തെ തുടര്‍ന്നെത്തുന്ന ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) വേളയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ ദീര്‍ഘകാല അവധി യുഎഇ നിവാസികള്‍ക്ക് ലഭിക്കുക. ഇസ്ലാമിക കലണ്ടറിലെ മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് ഉണ്ടാകാറുള്ളത്.

The UAE Fatwa Council on Sunday announced that Monday (January 19) marks the end of the Islamic month of Rajab 1447 AH. This means that Tuesday (January 20) will be observed as the first day of Shaban 1447 AH.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  2 hours ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  2 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  2 hours ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  2 hours ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  3 hours ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  3 hours ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  3 hours ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  3 hours ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  3 hours ago