HOME
DETAILS

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; കുടുംബം പരാതി നല്‍കി

  
Web Desk
January 19, 2026 | 9:26 AM

kozhikode-man-suicide-after-sexual-harassment-allegation-family-files-complaint

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പങ്കുവച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം.  ഗോവിന്ദപുരം കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു. ദീപക് (42) ആണ് മരിച്ചത്. ബസ് യാത്രക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. യുവതിയുടെ ആരോപണത്തിന് പിന്നാലെ ദീപക് വലിയ മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നും ദീപകിന് നീതി ലഭിക്കാനായി എതറ്റം വരെയും പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. 

ബസില്‍ യുവതി ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 20 ലക്ഷത്തിലേറെ പേര്‍ വിഡിയോ കാണുകയും നിരവധി പേര്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച രാത്രി മുറിയില്‍ കയറിയ ദീപക്കിനെ ഇന്നലെ രാവിലെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് മെഡി.കോളജ് പൊലിസില്‍ വിവരമറിയിച്ചു. പൊലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. 

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യങ്ങളിലൂടെ നടത്തിയതെന്നും ഇതില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രത്തിലെ തൊഴിലാളിയായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബസില്‍ പോകവെയാണ് സംഭവം. 

ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് മെഡി.കോളജ് പൊലിസ് നേരത്തെ കേസെടുത്തിരുന്നു. യുവാവിനെതിരേ മറ്റു കേസുകളൊന്നുമില്ലെന്ന് മെഡി.കോളജ് പൊലിസ് അറിയിച്ചു.  

സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. ആത്മഹത്യയില്‍ പരാതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിഡിയോ സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിക്കാന്‍ പൊലിസ് തീരുമാനിച്ചത്. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ഇതിനകം പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കും. കൂടാതെ ബസിലുണ്ടായിരുന്ന സഹയാത്രികരുടെയും ബസ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുമെന്നും കേസന്വേഷിക്കുന്ന മെഡി.കോളജ് പൊലിസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് യുവതി വടകര പൊലിസില്‍ വിവരമറിയിച്ചിരുന്നതായാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു വിവരവും അറിയില്ലെന്ന് വടകര പൊലിസ് അറിയിച്ചു. എസ്.ഐ വി.ആര്‍ അരുണാണ് കേസ് അന്വേഷിക്കുന്നതെന്ന് മെഡി.കോളജ് ഇന്‍സ്പക്ടര്‍ ബൈജു കെ.ജോസ് പറഞ്ഞു. 

അതേസമയം യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

The family of a 42-year-old man who died by suicide in Kozhikode has filed a complaint, alleging that he was driven to extreme mental distress after a woman accused him of sexual harassment and shared a video of the incident on social media. The video went viral, triggering widespread public reactions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 days ago
No Image

ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

oman
  •  2 days ago
No Image

വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ സ്കൂട്ടറിടിച്ച് വീഴ്ത്തി; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം ഊർജിതം

crime
  •  2 days ago
No Image

പ്രാദേശിക വിഷയങ്ങള്‍ വിലയിരുത്തി; അറബ് അംബാസഡര്‍മാരുമായി ഒമാന്‍ കൂടിക്കാഴ്ച

oman
  •  2 days ago
No Image

ഇ-മെയിൽ കിട്ടിയാൽ എസ്ഐടി രൂപീകരിക്കുന്ന സർക്കാർ, സ്വന്തം മന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട കാർ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു; ഉള്ളിൽ കഞ്ചാവ് പൊതികൾ, യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  2 days ago
No Image

റീൽസ് 'വൈറലായി', പിന്നാലെ കേസുമായി; ട്രെയിനിൽ ഡാൻസ് കളിച്ച യുവാക്കൾക്കെതിരെ റെയിൽവേ പൊലിസ് ആക്ട് പ്രകാരം കേസ്

Kerala
  •  2 days ago
No Image

'മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?': രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

"ആരായാലും സ്ത്രീകളോട് മാന്യത വേണം, ​ഗണേഷിന്റെ ഭാര്യക്ക് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു"; ഗണേഷ് കുമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

കരൂർ ദുരന്തത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നിർണ്ണായക നീക്കം; നടൻ വിജയ് നാളെ സിബിഐക്ക് മുന്നിൽ

National
  •  2 days ago