കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി; രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതേ വിട്ടു. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശരണ്യ കുറ്റക്കാരിയെന്ന് വിധിച്ചത്. നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നതെങ്കിലും ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് വിധിയില്‍ പറയുന്നു.
2020 ഫെബ്രുവരി 16നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ശരണ്യ മൊഴി നല്‍കി.
ഭര്‍ത്താവായ പ്രണവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോവുകയും കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പൊലിസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. രണ്ട് തവണ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു എന്നാണ് പൊലിസ് കണ്ടെത്തല്‍.
ജാമ്യത്തിലിറങ്ങിയ ശരണ്യ ഇപ്പോള്‍ ചെന്നൈയിലെ സ്വകാര്യ സ്ഥാപന ത്തില്‍ ജോലി ചെയ്യുകയാണ്. ഒന്നാം പ്രതി ശരണ്യക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മഞ്ജു ആന്റണിയും രണ്ടാം പ്രതി നിധിന് വേണ്ടി കണ്ണൂര്‍ ബാറിലെ ആര്‍. മഹേഷ് വര്‍മ്മയുമാണ് ഹാജരായത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ യു. രമേശനാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ പി.ആര്‍ സതീശന്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം ഗവ. മെഡി. കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള, ഇന്‍സ്പെക്ടര്‍ പി.ആര്‍ സതീശന്‍ ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 81 രേഖകളും 19 മെറ്റീരിയല്‍ എവിഡന്‍സും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് കേസില്‍ വിധി പറയുന്നത്.
A Kannur court found Sharanya guilty in the case involving the murder of her one-and-a-half-year-old son, whom she killed by throwing him onto a sea wall. The court acquitted the second accused, her friend Nidhin, citing lack of evidence. The crime, which occurred in February 2020, came to light after Sharanya confessed during police questioning, revealing that she committed the act to live with her lover.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."