സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മാഡ്രിഡ്: സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. 21 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട്. അഡാമുസ് നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
എതിര്‍ ട്രാക്കില്‍ വരുന്ന ട്രയിന്‍ മാഡ്രിഡില്‍ നിന്നും ഹുല്‍വയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റുവെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവര്‍ ആറോളം ആശുപത്രികളിലായി ചികിത്സയിലാണെന്ന് സ്‌പെയിന്‍ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഓസ്‌കാര്‍ പുവന്റെ അറിയിച്ചു.
ദുരന്തത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം അറിയിച്ചു. അപകടം അസാധാരണമെന്നും ഇതിന്റെ കാരണമെന്തെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും സ്‌പെയിന്‍ ഗതാഗതമന്ത്രി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലേഗയില്‍ നിന്ന് പ്രാദേശിക സമയം 18.40ന് ട്രെയിന്‍ പുറപ്പെട്ട് 10 മിനിറ്റിനകമാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മാഡ്രിഡില്‍ നിന്ന് അന്‍ഡാലുസിയയിലേക്കുള്ള ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
at least 21 people were killed and dozens injured after two high speed trains collided near adamus city in spain, forcing authorities to suspend rail services and launch an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."