ദുബൈയില്‍ ഇനി കുട്ടികള്‍ സ്‌കൂളിലേക്ക് എസ്.യു.വികളില്‍ പറക്കും; പൂളിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി
ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്‌കൂള്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് പുതിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് പൂളിംഗ് സംവിധാനവുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA). യാംഗോ ഗ്രൂപ്പ് (Yango Group), അര്‍ബന്‍ എക്‌സ്പ്രസ് എന്നിവയുമായി സഹകരിച്ചാണ് എസ്.യു.വി (വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും ഈ പദ്ധതി സഹായിക്കും. ഇത് നിലവിലുള്ള സ്‌കൂള്‍ ബസ് സര്‍വീസുകള്‍ക്ക് പകരമല്ലെന്നും മറിച്ച് ഒരു ബദല്‍ സംവിധാനം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്താണ് ട്രാന്‍സ്‌പോര്‍ട്ട് പൂളിംഗ്?
ഒരേ പ്രദേശത്ത് താമസിക്കുന്നതും അടുത്തടുത്തുള്ള സ്‌കൂളുകളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന സംവിധാനമാണിത്. വലിയ സ്‌കൂള്‍ ബസുകള്‍ക്ക് പകരം അത്യാധുനിക സൗകര്യങ്ങളുള്ള എസ്.യു.വികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതുവഴി യാത്രാസമയം കുറയ്ക്കാനും റോഡിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും സാധിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളെയും പൊതുഗതാഗതത്തിലേക്കോ ഇത്തരം ഷെയറിംഗ് സംവിധാനങ്ങളിലേക്കോ മാറ്റാനാണ് ആര്‍.ടി.എ ലക്ഷ്യമിടുന്നത്.
പരീക്ഷണ ഘട്ടം അല്‍ ബര്‍ഷയില്‍
തിരക്ക് കൂടുതലുള്ള അല്‍ ബര്‍ഷയിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരീക്ഷണം. അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ദുബൈ, ജെംസ് എഡ്യൂക്കേഷന്‍ സ്‌കൂളുകള്‍, ബ്രൈറ്റണ്‍ കോളേജ്, കിംഗ്‌സ് സ്‌കൂള്‍ തുടങ്ങി പ്രമുഖ വിദ്യാലയങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. വരും മാസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
ഇതില്‍ പങ്കാളിയാകാന്‍ എന്ത് ചെയ്യണം?
രക്ഷിതാക്കള്‍ക്ക് യാംഗോയുടെ വെബ്‌സൈറ്റ് വഴിയോ അര്‍ബന്‍ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം വഴിയോ താല്‍പ്പര്യം അറിയിക്കാം. കുട്ടികളുടെ യാത്രാസമയം പരമാവധി 60 മിനിറ്റില്‍ താഴെയായിരിക്കുമെന്ന് ഉറപ്പാക്കും. ഓരോ പ്രദേശത്തെയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും റൂട്ടുകള്‍ നിശ്ചയിക്കുക. പരീക്ഷണ ഘട്ടത്തില്‍ പ്രതിമാസം 800 മുതല്‍ 1,000 ദിര്‍ഹം വരെയാണ് നിരക്ക്. നിലവില്‍ ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി മാത്രമേ പേയ്‌മെന്റ് സ്വീകരിക്കൂ.
Dubai is testing a new way to get students to school that aims to cut traffic, costs, travel time, and carbon emissions. The school transport pooling system, launched last week by Dubai’s Roads and Transport Authority (RTA) with Yango Group and Urban Express, is currently in a trial phase.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."