HOME
DETAILS

എരുമേലി ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  
backup
September 04 2016 | 17:09 PM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d


കോട്ടയം : ശബരിമല തീര്‍ത്ഥാടകര്‍ ചികിത്സ തേടിയെത്തുന്ന എരുമേലി സാമൂഹ്യാ രോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
രാത്രികാല ചികിത്സ പുനരാരംഭിക്കണമെന്നും ആവശ്യമായ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ നെടുംകുന്നം മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഡോക്ടര്‍മാരുടെ നിയമനം ആരോഗ്യ വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെയും അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ എരുമേലി ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് അടിയന്തിര പ്രാധാന്യം നല്‍കേണ്ട വിഷയമാണെന്നും വിശദീകരണത്തില്‍ പറയുന്നു. ജസ്റ്റിസ് ജെ.ബി. കോശിയുടേതാണ് ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  35 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago