റാസ് അൽ ഖോർ റോഡിന്റെ വീതികൂട്ടുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി
ദുബൈ:ദുബൈയിലെ റാസ് അൽ ഖോർ റോഡിന്റെ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.റാസ് അൽ ഖോർ റോഡിൽ ബു കദ്ര ഇന്റർസെക്‌ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്‌ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ മേഖലയിലാണ് ഈ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഈ മേഖലയിൽ ഇരുവശത്തേക്കും റോഡ് മൂന്ന് വരിയിൽ നിന്ന് നാല് വരിയാക്കി ഉയർത്തിയിട്ടുണ്ട്.
ഇതോടെ റാസ് അൽ ഖോർ റോഡിൽ ഇരുവശത്തേക്കുമുള്ള ട്രാഫിക് കൂടുതൽ സുഗമമാകുന്നതാണ്. റോഡ് വീതിക്കൂട്ടിയതോടെ ഇരുവശത്തേക്കും മണിക്കൂറിൽ എണ്ണായിരം വാഹനങ്ങൾക്ക് (നേരത്തെ ഇത് മണിക്കൂറിൽ ആറായിരമായിരുന്നു) ഇതിലൂടെ കടന്ന് പോകാവുന്നതാണ്. യാത്രാ സമയം ഏതാണ്ട് 33 ശതമാനം കുറയ്ക്കുന്നതിനും ഇതോടെ സാധിക്കുന്നതാണ്.
"طرق #دبي" تنجز توسعة شارع راس الخور من تقاطع بوكدره حتى التقاطع شارع الخيل بطول 3 كم. وتأتي هذه التوسعة ضمن حزمة التحسينات التي تنفذها الهيئة في قطاع البنية التحتية في إمارة دبي، لرفع كفاءة شبكة الطرق وتعزيز انسيابية حركة السير في مختلف مناطق الإمارة الحيوية التي تشهد نمواً… pic.twitter.com/rHtKG8qTAH
— Dubai Media Office (@DXBMediaOffice) March 28, 2024
റാസ് അൽ ഖോർ റോഡിൽ നിന്ന് ദുബൈ – അൽ ഐൻ റോഡിലേക്ക് പോകുന്ന പാതകൾ ഏപ്രിൽ മുതൽ ഒരു വരിയിൽ നിന്ന് രണ്ട് വരിയാക്കുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."