HOME
DETAILS

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്

  
Farzana
April 21 2025 | 06:04 AM

Easter Day Church Attack in Gujarat Sparks Outrage No FIR Against Hindutva Groups

അഹമ്മദാബാദ്: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്. സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. നിര്‍ബന്ധിത മതം മാറ്റം ആരോപിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ഭരണത്തിലുള്ള ഗുജറാത്തില്‍ ക്രിസ്ത്യാനികളുടെ പുണ്യദിനത്തില്‍ പള്ളിയില്‍ അതിക്രമമുണ്ടായത്. അഹമ്മദാബാദിലെ ഒധാവില്‍ ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളായ വി.എച്ച്.പിയും ബജ്റംഗ്ദളും  അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചര്‍ച്ചില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് വിഎച്ച്പി, ബജ്രംഗ്ദള്‍ അംഗങ്ങള്‍ കത്തികളും വടികളുമായി പള്ളിയിലേക്ക് ഇരച്ചുകയറി.


 
 മതംമാറ്റം നടത്തുന്നുവെന്നാരോപിച്ചായിരുന്നു അക്രമിസംഘത്തിന്റെ നടപടി. അക്രമികള്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ മാസമാദ്യം മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബസ് തടഞ്ഞുനിര്‍ത്തി ക്രിസ്ത്യാനികള്‍ക്ക് നേരെ വി.എച്ച്.പിയും ബജ്റംഗ്ദളും ആക്രമണമഴിച്ചുവിട്ടിരുന്നു. മാണ്ട്ല ജില്ലയില്‍ നിന്നുള്ള 50 ഓളം ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ സഞ്ചരിച്ച ബസ് നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനം ആരോപിച്ച് തടയുകയായിരുന്നു. ബസ് തടഞ്ഞശേഷം ഹിന്ദുത്വവാദികള്‍ ബസ്സിനുള്ളിലേക്ക് ഇരച്ചുകയറിയതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ബസ്സിലെ മുഴുവന്‍ യാത്രക്കാരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുകയുംചെയ്തു.

ഭവര്‍താല്‍ ഗാര്‍ഡനിലെ ചര്‍ച്ചിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം നിഷേധിച്ച ബസ് യാത്രക്കാര്‍, തങ്ങളുടെ പൂര്‍വികരും ക്രിസ്ത്യാനികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. 
സംഭവം അന്വേഷിക്കാനായി പൊലിസ് സ്റ്റേഷനിലെത്തിയ ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറലും സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ പള്ളിയിലെ ഇടവക പുരോഹിതനുമായ ഡോ. ഫാ. ഡേവിസ് ജോര്‍ജ്ജിനെയും സംഘത്തെയും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  6 days ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  6 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  6 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  6 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  6 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  6 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  6 days ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  6 days ago