HOME
DETAILS

നെഹ്‌റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്

  
Web Desk
April 21, 2025 | 11:20 AM

Alappuzha Nehru Trophy Boat Race Date Change Decision Expected Soon

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാന്‍ സാധ്യത. 1954 മുതല്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വയനാട് ദുരന്തത്തെ തുടര്‍ന്ന് മത്സരം മാറ്റിവച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 7നായിരുന്നു മത്സരം നടത്തിയത്. തിയ്യതി മാറ്റം മൂലം ക്ലബുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം സംഭവിക്കുന്നുവെന്ന് റേസ് കമ്മിറ്റി സൂചിപ്പിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ഓഗസ്റ്റ് 30ന് മത്സരം നടത്താനുള്ള അനുമതിക്കായി നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ആന്‍ ടി ബി ആര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഓഗസ്റ്റ് 30ന് മത്സരം നടത്താനുള്ള തീരുമാനം എടുത്തിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. നെഹ്‌റു ട്രോഫിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരു കോടി രൂപ ബോണസ് തുക വര്‍ദ്ധിപ്പിക്കണമെന്നും ക്ലബുകള്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.

ഇത്തവണത്തെ മത്സരത്തിനായി ക്ലബുകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ മേല്‍പ്പാടം ചുണ്ടനില്‍ തുഴയെറിയും. തിയ്യതി മാറ്റത്തോടെ ഈ വര്‍ഷം തടസ്സമില്ലാതെ മത്സരം നടത്താമെന്ന പ്രതീക്ഷയാണ് വള്ളംകളി പ്രേമികള്‍ക്കുള്ളത്.

The date for the prestigious Nehru Trophy Boat Race in Alappuzha may soon be rescheduled, with authorities expected to make a final decision shortly. Traditionally held on the second Saturday of August since 1954, last year's race was postponed to September 7 due to the Wayanad disaster. This potential date change continues to be a topic of discussion among organizers and enthusiasts of Kerala's iconic snake boat race.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  22 days ago
No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  22 days ago
No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  22 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  22 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  22 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  22 days ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  22 days ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  22 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  22 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  22 days ago