HOME
DETAILS

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

  
Shaheer
April 21 2025 | 12:04 PM

New Traffic Laws in Kuwait Effective from Tomorrow What Drivers Need to Know

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി കര്‍ശനമായ പിഴകള്‍ ഏര്‍പ്പെടുത്തുന്ന പുതിയ ഗതാഗത നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.  1976 ലെ നിയമത്തിന് പകരമായി നിലവില്‍ വന്ന ഈ നിയമ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് പൊലിസിന് അധികാരം നല്‍കുന്നു. കൂടാതെ പുതിയ നിയമത്തില്‍ പിഴകള്‍ വര്‍ധിപ്പിക്കുകയുെ ചെയ്തിട്ടുണ്ട്.

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, പരുക്കേല്‍പ്പിക്കുകയോ മരണത്തിന് കാരണമാകുന്ന അപകടം വരുത്തിവയ്ക്കുകയോ ചെയ്യുന്ന അപകടമുണ്ടാക്കുക, പെര്‍മിറ്റില്ലാതെ കാര്‍ റേസില്‍ ഏര്‍പ്പെടുക, അപകടത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക അല്ലെങ്കില്‍ നിര്‍ത്താനുള്ള പൊലിസ് നിര്‍ദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങിയ പ്രത്യേക കേസുകളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് പൊലിസിനെ ചുമതലപ്പെടുത്തും.

വിവിധ കുറ്റങ്ങള്‍ക്കുള്ള പിഴകള്‍

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 75 കുവൈത്തി ദീനാര്‍ പിഴ അല്ലെങ്കില്‍ മൂന്ന് മാസം വരെ തടവും 150-300 കുവൈത്തി ദീനാര്‍ പിഴയും.

വികലാംഗര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ 150 കുവൈത്തി ദീനാര്‍ പിഴ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും 600-1,000 കുവൈത്തി ദീനാര്‍ പിഴയും.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലോ അല്ലെങ്കില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാലോ 75 കുവൈത്തി ദീനാര്‍ പിഴ അല്ലെങ്കില്‍ 3 മാസം വരെ തടവും 150-300 കുവൈത്തി ദീനാര്‍ പിഴയും.

മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പരിധി കവിയുക, റെഡ് ലൈറ്റ് സിഗ്‌നല്‍ മറികടന്ന് വാഹനമോടിക്കുക; പെര്‍മിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിനോ വാഹനം നിര്‍ദ്ദിഷ്ട ആവശ്യത്തിനല്ലാതെ ഉപയോഗിക്കുക; ലൈസന്‍സ് ഇല്ലാതെയോ റദ്ദാക്കിയതോ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോ ആയ ലൈസന്‍സ് ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുക; കുവൈത്തി ലൈസന്‍സ് പ്ലേറ്റുകള്‍ ഇല്ലാതെ വാഹനമോടിക്കുക എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കുറ്റങ്ങള്‍.

പുതിയ നിയമപ്രകാരം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 75 കുവൈത്തി ദീനാറാണ് പിഴ. മുമ്പിത് 5 ദീനാറായിരുന്നു. അതേസമയം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ മൂന്നിരയാക്കിയിട്ടുണ്ട്. നേരത്തേ പത്തു ദീനാറായിരുന്ന പിഴ ശിക്ഷ ഇപ്പോള്‍ 30 കുവൈത്തി ദീനാറാണ്. അശ്രദ്ധമായി വാഹനമോടിച്ചാല്‍ 150 ദീനാറാണ് പിഴ.

വികലാംഗര്‍ക്ക് അനുവദിച്ച പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ മുമ്പ് 10 ദിനാറാണ് പിഴ ഈടാക്കിയിരുന്നതെങ്കില്‍ ഇനിമുതലത് 150 ദിനാറാകും.

ചുവപ്പ് സിഗ്‌നല്‍ മറികടന്ന് വാഹനമോടിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും പരമാവധി 1,000 കുവൈത്തി ദീനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Stricter traffic regulations will come into effect in Kuwait starting tomorrow. Learn what changes to expect and how to avoid fines by staying cautious and informed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  17 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടോക്‌നീഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  17 hours ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  18 hours ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  18 hours ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  19 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  19 hours ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  19 hours ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  19 hours ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  20 hours ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  20 hours ago