HOME
DETAILS

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

  
Ajay
April 21 2025 | 17:04 PM

900 Engine Theft at Kia Motors Plant Nine Arrested Including Foreign Nationals

ആന്ധ്രാ പ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കിയ മോട്ടോഴ്‌സിന്റെ ഓട്ടോമൊബൈൽ പ്ലാന്റിൽ നിന്ന് 900 ഓട്ടോമൊബൈൽ എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിലായി. കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശ പൗരന്മാരും പ്രതികൾക്കിടയിലുണ്ട്. പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ സമർപ്പിച്ച കേസിൽ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു.

കിയയുടെ പ്രധാന പ്ലാന്റിനൊപ്പം ഒരു സബ്-അസംബ്ലി യൂണിറ്റും തുറന്ന യാർഡും ഉള്ളതായാണ് വിവരം. പ്ലാന്റിന്റെ പിൻഭാഗത്ത് നിന്ന് ആക്രി സാമഗ്രികൾ കൊണ്ടുപോകുന്ന വഴി ഉപയോഗിച്ചാണ് എഞ്ചിനുകൾ മോഷ്ടിച്ചതെന്ന് പൊലീസിന്റെ നിഗമനം. കമ്പനി ജീവനക്കാരായ മറ്റ് ചിലരും പ്രതികൾക്ക് സഹായം നൽകിയതായി പൊലീസ് സംശയിക്കുന്നു.

2020 മുതൽ 2025 മാർച്ച് വരെ എഞ്ചിൻ മോഷണം നടന്നുവെന്നാണ് കമ്പനി നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയത്. മോഷ്ടിച്ച എഞ്ചിനുകൾ പ്രാദേശികമായി ലഭ്യമായ സ്പെയർ പാർട്സ് ഉപയോഗിച്ച് വാഹനങ്ങളാക്കി മാറ്റിയേക്കാമെന്നും ഇവ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാമെന്നും പൊലീസ് അറിയിച്ചു.പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൊലീസ് മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

Nine people, including two foreign nationals, have been arrested in connection with the theft of 900 automobile engines from Kia Motors' plant in Sri Sathya Sai district, Andhra Pradesh. The theft occurred over five years, and was discovered during an audit in March 2025. The engines were allegedly smuggled out through the plant’s scrap disposal route. Police suspect the engines may have been used to assemble illegal vehicles or for other criminal activities. All accused are in 14-day judicial custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  a day ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago