HOME
DETAILS

നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ

  
Farzana
April 22 2025 | 04:04 AM

Gold Price Surges by 2200 in Kerala Amid Global Market Rally

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന്‍ സ്വര്‍ണത്തിന് 2200 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായാണ് ഇത്ര ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തുന്നത്. 

അന്താരാഷ്ട്ര സ്വര്‍ണവിലയും കുത്തനെ വര്‍ധിക്കുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിക്കുന്നതെന്നാണ് സൂചന. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3485 ഡോളറാണ് നിലവിലെ വില. ഇത് 3500 ഡോളര്‍ കടന്ന് കുതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 560 ഡോളര്‍ ആണ് കഴിഞ്ഞ 12 ദിവസത്തിനിടെ ഔണ്‍സ് സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. ഡോളര്‍ മൂല്യം ഇടിയുകയും ചെയ്യുന്നു. ഇന്ത്യന്‍ രൂപയാകട്ടെ താരതമ്യേന കരുത്ത് വര്‍ധിപ്പിക്കുന്നുമുണ്ട്. 

അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയതെന്നാണ് സൂചന. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 74,320 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിനാകട്ടെ 9,290 രൂപയുമായി. 2200ഉം 275ഉം രൂപയുടെ വര്‍ധനയാണ് യഥാക്രമം പവനും ഗ്രാമിനും ഇന്നുണ്ടായിരിക്കുന്നത്.

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 275 രൂപ, ഗ്രാം വില 9,290

പവന്‍ കൂടിയത് 2200 രൂപ, പവന്‍ വില 74,320

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 300രൂപ, ഗ്രാം വില 10,135
പവന്‍ കൂടിയത് 2400 രൂപ, പവന്‍ വില 81,080

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 225രൂപ, ഗ്രാം വില 7,601
പവന്‍ വര്‍ധന 1800രൂപ, പവന്‍ വില 60,808

സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.

സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.

എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000രൂപയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് വ്യാപാരികള്‍ അറിയിക്കുന്നു.


വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇതോടെ ജ്വല്ലറികളില്‍ പുതിയ സ്വര്‍ണത്തിന്റെ വില്‍പ്പന ഇടിയുമെന്ന് ഉറപ്പായി.സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന കണക്കാണ് വിപണിയില്‍ നിന്നുള്ളതെങ്കിലും സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

 

Date Price of 1 Pavan Gold (Rs.)
1-Apr-25 68080
2-Apr-25 68080
3-Apr-25 68480
4-Apr-25 67200
5-Apr-25 66480
6-Apr-25 66480
7-Apr-25 66280
8-Apr-25 Rs. 65,800 (Lowest of Month)
9-Apr-25 66320
10-Apr-25 68480
11-Apr-25 69960
12-Apr-25 70160
13-Apr-25 70160
14-Apr-25 70040
15-Apr-25 69760
16-Apr-25 70520
17-Apr-25 71360
18-Apr-25 71560
19-Apr-25 71560
20-Apr-25 71560
21-Apr-25
Yesterday »
72120
22-Apr-25
Today »
Rs. 74,320 (Highest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; നാട്ടുകാർ ബസ് തടഞ്ഞു; രണ്ട് പേർ റിമാൻഡിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  a day ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  2 days ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  2 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  2 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  2 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  2 days ago

No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  2 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago