
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ 'സർബത് ജിഹാദ്' സംബന്ധിച്ച വിദ്വേഷ പ്രചാരണത്തിനെതിരെ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. പിന്നാലെ വിവാദ വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്നും രാംദേവ് കോടതിയെ അറിയിച്ചു. ഈ മാസം ആദ്യം പതഞ്ജലി പുറത്തിറക്കിയ 'റോസ് സർബത്' പരസ്യത്തിലാണ് രാംദേവ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'റൂഹ് അഫ്സ' എന്ന പേര് പരോക്ഷമായി സൂചിപ്പിച്ച്, സർബത് കമ്പനികൾ സമ്പാദിക്കുന്ന പണം മദ്റസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വീഡിയോ പതഞ്ജലിയുടെ വെബ്സൈറ്റിലും പങ്കുവച്ചിരുന്നു.
പതഞ്ജലിയുടെ പരസ്യ വീഡിയോയിൽ, ലൗ ജിഹാദിനും വോട്ട് ജിഹാദിനും സമാനമായി 'സർബത് ജിഹാദ്' എന്ന ആശയം രാംദേവ് മുന്നോട്ടുവച്ചിരുന്നു. ആളുകൾ ഇതിൽനിന്ന് സ്വയം രക്ഷപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഈ പരാമർശങ്ങൾ ന്യായീകരിക്കാനാവാത്തതും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
'റൂഹ് അഫ്സ' സർബത് നിർമിക്കുന്ന ഹംദർദ് കമ്പനി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. രാംദേവിന്റെ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്നതാണെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാമർശങ്ങൾ ഏതെങ്കിലും മതത്തിനെതിരല്ലെന്ന രാംദേവിന്റെ വാദവും കോടതി തള്ളി.
തുടർന്ന്, വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. അഞ്ച് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലിക്ക് കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.
വിദ്വേഷ പരാമർശങ്ങളുടെയും വ്യാജ പരസ്യങ്ങളുടെയും പേരിൽ രാംദേവും പതഞ്ജലിയും നേരത്തെ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹരജിയെ തുടർന്ന് പതഞ്ജലിയുടെ പരസ്യങ്ങൾക്ക് സുപ്രിം കോടതി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വ്യാജ പരസ്യങ്ങളുടെ പേരിൽ കേരളത്തിലും രാംദേവിനെതിരെ കേസുണ്ട്.
English Summery; The Delhi High Court sharply criticized Baba Ramdev for his 'Sharbat Jihad' remark against Hamdard's Rooh Afza, calling it "shocking" and "indefensible" in a defamation case. Hamdard's counsel, Mukul Rohatgi, argued the statement aimed to create communal division. Ramdev's counsel, Rajiv Nayar, assured the court that Patanjali and Ramdev would remove all related videos and ads. The court directed Ramdev to submit an affidavit pledging not to issue such statements or posts in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 2 days ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 2 days ago
താലിബാന് സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്
International
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 2 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 2 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 2 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 2 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 2 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 2 days ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago