HOME
DETAILS

അദ്ദേഹത്തെ മറികടക്കുകയല്ല, മുന്നിലുള്ളത് മറ്റൊരു വലിയ ലക്ഷ്യമാണ്: ബെൻസിമ

  
April 23, 2025 | 8:08 AM

Al Ittihads French star Karim Benzema is talking about his battle against Cristiano Ronaldo for this seasons Golden Boot in the Saudi Pro League

റിയാദ്: സഊദി പ്രൊ ലീഗിൽ ഈ സീസണിലെ ഗോൾഡൻ ബൂട്ടിനായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് അൽ ഇത്തിഹാദിന്റെ ഫ്രഞ്ച് താരം കരിം ബെൻസിമ. താൻ ട്രോഫികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഫ്രഞ്ച് താരം പറഞ്ഞത്. ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ റൊണാൾഡോയെ തോൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇഎസ്പിഎന്നിലൂടെ പ്രതികരിക്കുകയായിരുന്നു ബെൻസിമ. 

''ഗോൾഡൻ ബൂട്ടിന്റെ കാര്യത്തിൽ എനിക്ക് ഇതൊന്നും വലിയ പ്രശ്നമല്ല. ഞാൻ ട്രോഫികൾക്കാണ് പ്രാധാന്യം നൽകുന്നത്'' കരിം ബെൻസിമ പറഞ്ഞു. 

ഈ സീസണിൽ സഊദി ലീഗിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് റൊണാൾഡോയാണ്. 27 മത്സരങ്ങളിൽ നിന്നും 23 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി നേടിയിട്ടുള്ളത്. ലീഗിലെ ഓരോ  മത്സരങ്ങളിലും ഗോളുകൾ നേടി മിന്നും ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.

മറുഭാഗത്ത് ലീഗിൽ 26 മത്സരങ്ങളിൽ നിന്നുമായി 18 തവണയാണ് ബെൻസിമ എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ബെൻസിമ. 24 ഗോളുകൾ വീതം നേടിയ അബ്ദർറസാക് ഹംദല്ല(അൽ ശബാബ് എഫ്‌സി), ഇവാൻ ടോണി(അൽ അഹ്ലി) എന്നിവരാണ് ഗോൾ വേട്ടക്കാരിൽ റൊണാൾഡോക്ക് പുറകിലുള്ളത്. 

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ ഇത്തിഹാദ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് ബെൻസിമയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം.

ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദുമായി എട്ട് പോയിന്റിന്റെ വ്യത്യാസമാണ് അൽ നസറിനുള്ളത്. ലീഗിൽ ഇനി അഞ്ചു മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്. മാർച്ച് ഏഴിന് അൽ ഇത്തിഹാദ്- അൽ നസർ മത്സരവും നടക്കും. ഈ മത്സരവും ലീഗിൽ വളരെ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Al Ittihads French star Karim Benzema is talking about his battle against Cristiano Ronaldo for this seasons Golden Boot in the Saudi Pro League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  3 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  3 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  3 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  3 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  3 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  3 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  3 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago