
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വാഗ്-അട്ടാരി അതിർത്തി അടച്ചിടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) മണിക്കൂർ നീണ്ട യോഗത്തിന് ശേഷമായിരുന്നു നിർണായക നടപടികൾ. വിവിധ നയതന്ത്ര നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
* സിന്ധുനദീജലകാര്‍ റദ്ദാക്കി
* വിസ നിര്‍ത്തിവച്ചു; എല്ലാ പാക് പൗരന്‍മാരും ഇന്ത്യ വിടണം
* അതിര്‍ത്തി അടച്ചു
* നയതന്ത്രഓഫിസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു
* ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി അടച്ചു
* നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.
* ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് സൈനിക ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിക്കും.
വിസാ നിയന്ത്രണങ്ങളും കടുത്ത നിയമങ്ങൾ
സാർക്ക് വിസ ഇളവ് പദ്ധതി റദ്ദാക്കി. നിലവിൽ ഇന്ത്യയിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം. എസ്‌വിഇഎസ് വിസ ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ പൗരന്മാരുടെ വിസകൾ നിരസിച്ചു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു, 1960-ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി വിക്രം മിശ്രി അറിയിച്ചു. പാകിസ്ഥാൻ ഭീകരരെയെ പിന്തുണയ്ക്കുന്നത് നിഷേധിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. കരാർ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മിശ്രി പറഞ്ഞു.
വാഗ്-അട്ടാരി അതിർത്തി അടച്ചു
ഇരു രാജ്യങ്ങൾക്കിടയിലെ ഏക റോഡ് കണക്ഷനായ വാഗ്-അട്ടാരി അതിർത്തി അടച്ചതായി അധികൃതർ അറിയിച്ചു. സംയോജിത ചെക്ക് പോസ്റ്റ് അടച്ചതിനാൽ യാത്രക്കാരുടെ കടന്നു പോക്ക് നിലവിൽ തടസപ്പെടും. നേരത്തെ കയറിയവർക്ക് 2025 മേയ് 1-നകം തിരികെ വരാം.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും, അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി സർക്കാർ. പരിക്കേറ്റവർക്ക് സൗഖ്യമായി പ്രതികാര നടപടികളോടൊപ്പം സർക്കാർ പ്രവർത്തിക്കുമെന്നും വിക്രം മിശ്രി പറഞ്ഞു. ഭീകരതയെ നേരിടാൻ കേന്ദ്രസർക്കാർ കര, വ്യോമസേന മേധാവികളുമായി ചേർന്ന് നിർണായക യോഗം ചേർത്തിട്ടുണ്ട്. എല്ലാ സംവിധാനങ്ങളെയും മുഴുവൻ മുന്നൊരുക്കത്തിലാക്കി പ്രവർത്തിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഭീകര വിരുദ്ധ നടപടി കൂടുതൽ ശക്തമാക്കും. ഇന്ത്യയുടെ ഈ നടപടികൾ, രാജ്യത്തിന്റെ ഭീകരതയ്‌ക്കെതിരായ നിലപാടിന്റെ ശക്തമായ പ്രതീകമായി വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 3 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 3 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 3 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ
National
• 3 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 3 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 3 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 3 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 3 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 3 days ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 3 days ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 3 days ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 3 days ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 3 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 4 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 4 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 4 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 4 days ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 3 days ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 4 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 4 days ago