
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്ജിന് കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം

കൊല്ലം: ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം കാണാന്‍ ഒടുവില്‍ റെയില്‍വേ തീരുമാനം. ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിന്‍ എന്ജിന് കാബിനുകളില്‍ യൂറിനല്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുകയാണ്. വിമാനങ്ങളുടെ മാതൃകയില്‍ വെള്ളം ഇല്ലാത്ത ശുചിമുറികള്‍ സ്ഥാപിക്കാനാണ് റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
പുതുതായി നിര്‍മിക്കുന്ന എല്ലാ എന്‍ജിനുകളിലും യൂറിനലുകള്‍ സ്ഥാപിച്ചായിരിക്കും പുറത്തിറക്കുക. ഇതിന് പുറമെ എന്ജിന് കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റുമാരുടെ ആരോഗ്യവും ജോലി അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു.
പ്രവര്‍ത്തന സമയത്ത് അതികഠിനമായ ചൂടും ശുചിമുറി സൗകര്യമില്ലായ്മയും ലോക്കോപൈലറ്റുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായിരുന്നു. ഇതിന് പരിഹാരം കാണാന്‍ റെയില്‍വേ തയ്യാറാകാത്തത് സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
റെയില്‍വേയില്‍ വനിതാ ലോക്കോപൈലറ്റുമാരുടെ എണ്ണം വര്‍ധിച്ചതോടെ എന്‍ജിനുകളില്‍ ശുചിമുറി സൗകര്യം ഒരുക്കുന്നതിന്റെ ആവശ്യകത ഏറിയത്. എന്നിട്ടും സാങ്കേതിക കാരണങ്ങളുടേ മേല്‍ ചുമത്തി റെയില്‍വെ നടപടി വൈകിപ്പിക്കുകയായിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് പലപ്പോഴും 8 മുതൽ 12 മണിക്കൂറോ അതില്‍ കൂടുതലോ തുടര്‍ച്ചയായി എന്‍ജിനില്‍ തുടരേണ്ടി വരും. ഗുഡ്സ് ട്രെയിനുകളില്‍ 14 മണിക്കൂര്‍ വരെ ഡ്യൂട്ടി നീളും.
ഇത്രയും സമയം ശങ്ക തീര്‍ക്കാന്‍ സാധിക്കുകയുമില്ല. സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കുറവായതിനാല്‍ പോയി വരുന്നതും ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. കൂടുതല്‍ സമയം നിര്‍ത്തിയിടുമ്പോള്‍ എന്ജിന് തൊട്ടുപിറകിലെ ബോഗിയിലാണ് പലരും ശങ്ക തീര്‍ത്തിരുന്നത്. ഗുഡ്സ് ട്രെയിനുകളില്‍ ഇത് സാധിക്കുകയുമില്ല.
ട്രെയിനുകള്‍ ഓടുമ്പോള്‍ 'ടോയ്ലറ്റ് ബ്രേക്ക്' വേണമെന്ന് ലോക്കോ പൈലറ്റുമാര്‍ റെയില്‍വേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് റെയില്‍വേ ബോര്‍ഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഏറെ സമയം ശുചിമുറി സൗകര്യം ഉപയോഗിക്കാതെ ലോക്കോപൈലറ്റുമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏറെ നാളുകളായി തൊഴിലാളി യൂനിയനുകളും ആരോഗ്യ വിദഗ്ധരും ഈ പ്രശ്നം പരിഹരിക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ശുചിമുറി, എസി സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തയ്യാറായത്.
റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ 2018 മുതല്‍ 883 എന്‍ജിനുകളില്‍ മാത്രമാണ് ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ 7,075 എന്‍ജിനുകളില്‍ എസി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 5,000 എന്‍ജിനുകളില്‍ കൂടി ഈ സൗകര്യം സ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ഇനി നിര്‍മിക്കുന്ന പുതിയ എന്‍ജിനുകളില്‍ എല്ലാത്തിലും യൂറിനലുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. പഴയ എന്‍ജിനുകള്‍ പുതുക്കി പണിയുമ്പോഴും ഇനി മുതല്‍ ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പഴയ എന്‍ജിനുകളില്‍ ഡിസൈന്‍ പരിഷ്കരണവും നടത്തിവരികയാണ്.
The railway authorities have decided to install urinals in engine cabins and make the cabins air-conditioned to address long-standing complaints from loco pilots. This move aims to improve working conditions and enhance the overall well-being of pilots during their duties
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 14 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 15 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 15 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• 15 hours ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• 15 hours ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• 16 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 16 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 16 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 16 hours ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• 17 hours ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 17 hours ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 18 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 18 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 19 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 20 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• 20 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 21 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 21 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 19 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 19 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 19 hours ago