ഓഫിസ് ഉദ്ഘാടനവും ഓണക്കോടി വിതരണവും
തുറവൂര്‍: തുറവൂര്‍ സോഷ്യല്‍ ജസ്റ്റിസ്, പാലീയേറ്റീവ് കെയര്‍ ആന്റ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് ( സ്പാം ) ഓഫീസ് ഉദ്ഘാടനവും ഓണക്കോടി വിതരണവും 11 നു വൈകിട്ട് 4ന് തുറവൂര്‍ ജംഗ്ഷനുകിഴക്കുവശമുള്ള ആലും വരമ്പത്ത് നടക്കും. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.കെ.സി.വേണുഗോപാല്‍ എം.പി. സമ്മേളനം ഉദ്ഘാടനവും എ.എം.ആരീഫ് എം.എല്‍.എ. ഓണക്കോടി വിതരണവും നടത്തുമെന്ന് സ്പാം പ്രസിഡന്റ് സി.രാജപ്പന്‍, സെക്രട്ടറി എല്‍.ഔസേഫ്, സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. അശരണരെ സഹായിക്കുക, സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതിയ്ക്കും ജീര്‍ണ്ണതയ്ക്കുമെതിരെ പ്രതികരിക്കുവാനും രൂപീകൃതമായ സംഘടനയാണ് സോഷ്യല്‍ ജസ്റ്റിസ് പാ ലീയേറ്റീവ് കെയര്‍ ആന്റ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ്. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ ഹൈസ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണവും സമ്മേളനത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."