ചെന്നായക്കൂട്ടം ആടുകളെ കടിച്ചു കൊന്നു
കോതമംഗലം: തേങ്കോട്, ഉപ്പുകുഴി പ്രദേശങ്ങളില്‍ മേയാന്‍ വിട്ടിരുന്ന അഞ്ച് ചെന്നായ കൂട്ടം ആക്രമിച്ച് കൊന്നു. തേങ്കോട് നെടുമ്പിള്ളി കരീം, ഉപ്പുകുഴി കല്ലിങ്ങല്‍ ഓനച്ചന് എന്നിവരുടെ രണ്ട് ആടുകളെ വീതമാണ് ശനിയാഴ്ച ചെന്നായ കൂട്ടം കൊന്നത്.
മൂന്ന് ദിവസം മുന്‍പ് അരമന എസ്റ്റേറ്റില്‍ മേയാന്‍ വിട്ടിരുന്നതായിരുന്ന കെരീമിന്റെ മറ്റൊരാടിനെയും ചെന്നായകള്‍ കൊന്നിരുന്നു.
ഉപ്പുകുഴി, തേങ്കോട് ഭാഗങ്ങിലുള്ള നാട്ടുകാര്‍ അരമന എസ്റ്റേറ്റില്‍ ആടുമാടുകളെ മേയാന്‍ വിടുന്നത് പതിവാണ്. ദിവസങ്ങളായി ചെന്നായകളുടെയും കാട്ടുപന്നിയുടെയും ശല്യം പ്രദേശത്ത് നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥര്‍ വനം വകുപ്പ് അധികൃതരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടതെന്ന് വനം വകുപ്പ് മുള്ളരിങ്ങാട് റേഞ്ച് ഓഫിസില്‍ നിന്നും അറിയിച്ചതായും ഉടമസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."