HOME
DETAILS

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം,  'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും

  
Farzana
April 27 2025 | 10:04 AM

20-Year-Old Youth Killed in Mob Attack Near Kozhikode Father and Two Sons Arrested

കോഴിക്കോട്: കോഴിക്കോടിന് സമീപം മായനാട് യുവാവിനെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. അമ്പലക്കണ്ട് സ്വദേശി ബോബിയുടെ മകന്‍ 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ചേവായൂര്‍ പൊലിസിന്റെ പിടിയിലെന്നാണ് സൂചന. സമീപവാസികളായ പിതാവും രണ്ടുമക്കളുമാണ് പിടിയിലായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മക്കള്‍ സൂരജിന്റെ സഹപാഠികളാണെന്നാണ് വിവരം 

ആയിരുന്നു സംഭവം. സൂരജും സഹപാഠികളും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. സംഘം ചേര്‍ന്ന് ഇവര്‍ സൂരജിനെ അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
കോഴിക്കോട്: മായനാട് പാലക്കാട്ടുവയലില്‍ ആള്‍ക്കൂട്ട മര്‍ദത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് അച്ഛനും രണ്ടുമക്കളും. മായനാട് സ്വദേശി മനോജ് മക്കളായ അജയ്, വിജയ് എന്നിവരാണ് പൊലിസ് പിടിയിലായത്. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് സംഘര്‍ഷത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലിസ് പറയുന്നു.

ഇന്നലെ രാത്രി മായനാട് സ്വദേശി സൂരജ് ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.  പ്രദേശത്ത് ഉത്സവം നടക്കുന്നതിനിടെ എത്തിയ സംഘം സൂരജിനെ മര്‍ദിക്കുകയായിരുന്നു.  പിടിയിലായ മനോജ് മക്കളായ അജയ്, വിജയ് എന്നിവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സൂരജിന്റെ സുഹൃത്തുക്കള്‍ പറയുന്നു.  

ചെത്തുകടവ് എസ് എന്‍ ഇ സി കോളേജ് വിദ്യാര്‍ഥികളാണ് പിടിയിലായ അജയും വിജയും കൊല്ലപ്പെട്ട സൂരജും.  സൂരജും പ്രതികളിലൊരാളും തമ്മില്‍ കോളജില്‍ വെച്ച്  ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇത് പിന്നീട് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ആളുകളും അക്രമിക്കാമനെത്തിയെന്ന് സൂരജിന്റെ സുഹൃത്തുക്കള്‍ പറയുന്നു.  ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. 

കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  16 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  16 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  16 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  18 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  18 hours ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  18 hours ago