HOME
DETAILS
MAL
കാതടപ്പിച്ച് ബുള്ളറ്റുകള്‍; കേട്ട ഭാവം നടിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
backup
September 04 2016 | 18:09 PM
കരുനാഗപ്പള്ളി: കാതടപ്പിക്കും വിധം ശബ്ധത്തില്‍ ബുള്ളറ്റുകള്‍ തെക്കു വടക്ക് പാഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പിന് അനക്കമില്ല.
ബുള്ളറ്റിന്റെ ചിലഭാഗങ്ങളില്‍ മാറ്റം വരുത്തി വെടിപൊട്ടുന്നത്ര ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിച്ചാണ് യുവാക്കള്‍ നിരത്തിലറങ്ങുന്നത്. കമ്പനി നല്‍കുന്ന സൈലന്‍സര്‍ ഇളക്കി മാറ്റി ഓഫ് റോഡിലുപയോഗിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയാണ് പതിവ്. പലപ്പോഴും ഉപഭോക്താവിന്റെ ആവശ്യാനുസരണം വിതരണക്കാരന്‍ തന്നെ ഇത് ഘടിപിച്ചു നല്‍കുകയാണ്. രൂക്ഷമായ ശബ്ദമലിനീകരണമാണ് ഇതു കാരണമുണ്ടാകുന്നത്. ഇത്തരത്തില്‍ ശബ്ദമാറ്റം വരുത്തുന്ന ബൈക്കുള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."