
രാജസ്ഥാന്റെ കഷ്ടകാലം തുടരുന്നു, ഗുജറാത്തിനെതിരെയും സൂപ്പർതാരം കളിക്കില്ല; റിപ്പോർട്ട്

ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസുമാണ് നേർക്കുനേർ എത്തുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിലും രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ കളിച്ചേക്കില്ല. ടീമിന്റെ പരിശീലന സെക്ഷനുകളിൽ സഞ്ജു പങ്കെടുത്തിട്ടുണ്ടെന്നും എന്നാൽ മത്സരത്തിന് താരം പൂർണമായും തയ്യാറായിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ആണ് സഞ്ജു പരുക്ക് സംഭവിച്ചിരുന്നത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. കൃണാൽ പാണ്ഡ്യക്ക് ശേഷം ഐപിഎല്ലിൽ പരുക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു.
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്. സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചതും പരാഗ് തന്നെയാണ്. സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് പ്ലയെർ ആയാണ് കളത്തിൽ ഇറങ്ങിയിരുന്നത്. ടീമിനെ ഒറ്റ മത്സരത്തിൽ മാത്രമേ പരാഗിന്റെ ക്യാപ്റ്റൻസിയിൽ വിജയത്തിലെത്തിക്കാൻ സാധിച്ചത്.
അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 11 റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.
നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ. ഒമ്പത് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഏഴ് തോൽവിയും അടക്കം നാല് പോയിന്റാണ് രാജസ്ഥാനുള്ളത്. മറുഭാഗത്ത് ഗുജറാത്ത് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ്. എട്ട് മത്സരങ്ങളിൽ നിന്നും ആറ് ജയവും രണ്ട് തോൽവിയും അടക്കം 12 പോയിന്റാണ് ഗുജറാത്തിനുള്ളത്.
Report says Sanju Samson will miss Gujarat Titans Match in IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 2 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 2 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 2 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 2 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 2 days ago
ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ
International
• 2 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 2 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 2 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 2 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 2 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 2 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 2 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 2 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 2 days ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 2 days ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 2 days ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 2 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 2 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 2 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 2 days ago