HOME
DETAILS

വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

  
Web Desk
April 29, 2025 | 12:32 PM

rapper-vedan-in-forest-custody-latestnews

കൊച്ചി: പുലിപ്പല്ലുമാലയുടെ ഉറവിടം കണ്ടെത്താന്‍ റാപ്പര്‍ വേടനെ കോടതി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.

മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്‌ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 

അതേസമയം ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലെന്നുമുളള വാദമാണ് കോടതിയിലും വേടന്‍ ഉയര്‍ത്തിയത്. പുലിപ്പല്ലിന്റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും ഉയര്‍ത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.

സ്റ്റേജ് ഷോ സംഗീതത്തിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി കഴിഞ്ഞ ദിവസമാണ് കഞ്ചാവും പുലിപ്പല്ലും കൈവശംവച്ചതിന് അറസ്റ്റിലാവുന്നത്. വൈറ്റില കണിയാമ്പുഴയിലെ ഫ്‌ളാറ്റിലെ പരിശോധനയിലാണ് ആറു ഗ്രാം കഞ്ചാവുമായി സംഗീത ട്രൂപ്പിലെ എട്ടംഗങ്ങളടക്കം അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലിസ് വ്യക്തമാക്കി. ഫഌറ്റില്‍നിന്ന് കത്തി, മഴു തുടങ്ങിയ ആയുധങ്ങളും പൊലിസ് കണ്ടെത്തിയിരുന്നു. 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ സ്റ്റേജ് ഷോക്ക് ഉപയോഗിക്കുന്നതാണെന്നാണ് പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് വേടനള്‍പ്പെട്ട സംഘം പരിപാടി കഴിഞ്ഞ് ഫഌറ്റിലെത്തിയതെന്ന് പറയുന്നു. പരിശോധനക്ക് പൊലിസ് എത്തുമ്പോള്‍ എല്ലാവരും വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബാച്ചിലര്‍ പാര്‍ട്ടി നടന്നതായാണ് പൊലിസ് പറയുന്നത്. ആഷിഖ് എന്നയാളാണ് കഞ്ചാവ് നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

കഞ്ചാവ് കേസിലാണ് വേടന്‍ ആദ്യം കസ്റ്റഡിയിലായതെങ്കിലും പിന്നീട് ഇയാളുടെ കഴുത്തിലണിഞ്ഞിരുന്ന പുലിപ്പല്ല് മാലയും മുറിയില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുമാണ് ഗുരുതരമായ ജാമ്യമില്ലാക്കുറ്റമായി മാറിയത്. ഇയാളുടേയും കൂട്ടുകാരുടെയും കൈയില്‍നിന്ന് കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യം ലഭിക്കുമെങ്കിലും പുലിപ്പല്ല് മാലയുടെ പേരില്‍ വനംവകുപ്പ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് വമ്പൻ ഓഫർ: വിമാന ടിക്കറ്റ് നിരക്കുകളിൽ 15% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് 

uae
  •  15 days ago
No Image

മെഡിക്കല്‍ കോളജുകളില്‍ ഇനി തറയില്‍ ചികിത്സയില്ല; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

Kerala
  •  15 days ago
No Image

മൈതാനത്തെ ഞെട്ടിച്ച ഹക്കിമി-ലാറിയ പോരാട്ടത്തിന് പിന്നിലെ കാരണമിതാണ്

Football
  •  15 days ago
No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  15 days ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  15 days ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  15 days ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  15 days ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  15 days ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  15 days ago