HOME
DETAILS

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

  
April 29 2025 | 15:04 PM

Traffic Congestion to be Resolved Paliyekkara Toll Collection Resumes

 

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ച ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരവ് പിൻവലിച്ചു. ദേശീയപാത അധികൃതർ ഗതാഗത ക്രമീകരണങ്ങൾക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ കലക്ടർ അനുമതി നൽകി.

ഇന്നലെ രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ, നാഷണൽ ഹൈവേ 544-ലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത് നടക്കുന്ന അടിപ്പാത, മേൽപ്പാല നിർമാണങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് കലക്ടർ നിർദേശിച്ചിരുന്നത്. എന്നാൽ, ദേശീയപാത അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

നിർമാണ മേഖലയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊലീസിന്റെ സഹായത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ചിറങ്ങര, പേരാമ്പ്ര, മുരിങ്ങൂർ തുടങ്ങിയ അടിപ്പാത നിർമാണ മേഖലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി 25, ഏപ്രിൽ 4, 22 തീയതികളിൽ ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഏപ്രിൽ 16-ന് ടോൾ പിരിവ് നിർത്തലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അത് പിൻവലിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 28-നുള്ളിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാൽ ടോൾ പിരിവ് നിർത്തിവെക്കാൻ കലക്ടർ വീണ്ടും ഉത്തരവിടുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി, ആർടിഒ, തഹസിൽദാർ എന്നിവർ നടത്തിയ പരിശോധനയിൽ, നിർമാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതായി കണ്ടെത്തി. സർവീസ് റോഡുകളിൽ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വെളിച്ചം, ഫ്ലാഗ്മാൻ എന്നിവയുടെ അഭാവം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാത്തതും ഡ്രെയിനേജ് സംവിധാനങ്ങൾ പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കി. കഴിഞ്ഞ ദിവസത്തെ മഴയിൽ കൊരട്ടി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും നിർമാണ പ്രവൃത്തികളുടെ മന്ദഗതിയും റിപ്പോർട്ടിൽ വിമർശിക്കപ്പെട്ടു.

അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ നിർമാണ പ്രവൃത്തികൾ മൂലം ആശുപത്രി, വിമാനത്താവളം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി പോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതായി കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a day ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  a day ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  a day ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  a day ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  a day ago
No Image

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

Kerala
  •  a day ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  a day ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  a day ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  a day ago