HOME
DETAILS

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

  
April 30 2025 | 02:04 AM

Antony Raju Slams Minister Ganesh Kumar Criticizes KSRTC for Increasing Debt

 

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഗതാഗത മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു. കെ.എസ്.ആർ.ടി.സിയിൽ ഒന്നാം തീയതി ശമ്പളം നൽകാൻ സർക്കാർ വായ്പയെടുക്കുന്നത് കോർപ്പറേഷന്റെ കടബാധ്യത വർധിപ്പിക്കുമെന്ന് ആന്റണി രാജു ആരോപിച്ചു. താൻ മന്ത്രിയായിരുന്ന കാലത്ത് കടബാധ്യത കൂട്ടാൻ തയാറായിരുന്നില്ലെന്നും, കടക്കെണിയിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സിക്ക് ഇത് അമിത ഭാരമാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 50 കോടി രൂപയായിരുന്ന ഓവർ ഡ്രാഫ്റ്റ് ഇപ്പോൾ 100 കോടി രൂപയായി ഉയർന്നതായും ഇത് കൂടുതൽ പലിശയിലേക്കും നഷ്ടം വർധിക്കാനും കാരണമാകുമെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. "ഇത് താൽക്കാലിക മുട്ടുശാന്തി മാത്രമാണ്," അദ്ദേഹം വിമർശിച്ചു.

നിലവിൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനം നേടിക്കൊണ്ടുവരുന്ന പദ്ധതികൾ തന്റെ ഭരണകാലത്ത് ആരംഭിച്ചവയാണെന്നും ഇപ്പോൾ പുതിയ പദ്ധതികളൊന്നും കാണാനില്ലെന്നും ആന്റണി രാജു ആരോപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ‍| ഇന്ന് വായനാദിനം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം

uae
  •  4 days ago
No Image

ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് 

International
  •  4 days ago
No Image

പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം

Kerala
  •  4 days ago
No Image

വോട്ടാവേശം മഴയെത്തും;  ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  4 days ago
No Image

ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

National
  •  4 days ago
No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ

Kerala
  •  4 days ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  4 days ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  4 days ago