
പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

മംഗളൂരു: 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സംശയം. സംഭവത്തിന് പിന്നിൽ സംഘപരിവാർ ആക്രമണമെന്ന് സിപിഎം ആരോപിച്ചു.
കുടുപ്പുവിൽ ഞായറാഴ്ച നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ, ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്താണ് സംഭവം. 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, അക്രമികൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
മൃതദേഹം തിരിച്ചറിയുന്നതിനായി കർണാടക പൊലീസും കേരള പൊലീസും ബന്ധപ്പെട്ടതിനെ തുടർന്ന്, മരണപ്പെട്ടയാളുടെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു. രാത്രി ഒരു മണിയോടെ മംഗളൂരുവിലെത്തുമെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, തുടർച്ചയായ മർദനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തലയിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശി ടി. സച്ചിനാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. കുടുപ്പു സ്വദേശി ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവൈൽ ഗ്രാമത്തിൽ നിന്നുള്ള സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സുബ്രഹ്മണ്യ നഗർ സ്വദേശി സായിദീപ് (29), മംഗള നഗറിലെ സന്തോഷ് (33), കുടുമൺ കടത്തെ സഞ്ജോയൻ കുമാർ (32), കുഡ്പാടു സ്വദേശി അൽവാരസ് (41), കുടുപ്പു കട്ടെ സ്വദേശി ശ്രീദത്ത (32), ബേജായിയിലെ കൈബത്തലുവിലെ രാഹുൽ (23), കുലശേഖറിലെ ജ്യോതി നഗറിലെ പ്രദീപ് കുമാർ (35), ശക്തിനഗർ സ്വദേശി മനീഷ് ഷെട്ടി (21), ധനുഷ് (31), കുശേഖർപു സ്വദേശി ധീക്ഷിത് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു.
അറസ്റ്റിലായവർ ഒരു വ്യക്തിയെ മരക്കഷണങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആക്രമണത്തിൽ ഇയാൾക്ക് കൈകാലുകൾ, പുറം, നിതംബം, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ ഗുരുതരമായ മുറിവുകൾ ഏറ്റു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഡാറ്റയും വിശകലനം ചെയ്ത് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍
uae
• a day ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• a day ago
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• a day ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• a day ago
കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ
Kerala
• a day ago
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
Kuwait
• 2 days ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 2 days ago
'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട്
National
• 2 days ago
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്?
Kerala
• 2 days ago
വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ്
Kerala
• 2 days ago
അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
Kerala
• 2 days ago
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം
National
• 2 days ago
മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്റംഗ്ദള്‍- ആര്.എസ്.എസ് പ്രവര്‍ത്തകര്‍
Kerala
• 2 days ago
ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്റാഈല്‍
International
• 2 days ago
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത
Weather
• 2 days ago
ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു
Others
• 2 days ago
കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം
Kerala
• 2 days ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested
Trending
• 2 days ago